ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അപമാനിച്ച് എം.എല്‍.എ

കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ അപമാനിച്ച് ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കഴിയുന്ന രീതിയില്‍ സര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ലെന്ന കുഞ്ഞമ്പുവിന്റെ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശം പിന്‍വലിച്ച് എംഎല്‍എ മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി.’കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മിക്കവാറും എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

സുപ്രീംകോടതി പറഞ്ഞ 5 ലക്ഷം രൂപ ലിസ്റ്റില്‍പെട്ട എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞു. കാറ്റഗറി തിരിച്ചാണ് കൊടുത്തത്. മെഡിക്കല്‍ കോളേജും റീഹാബിലിറ്റേഷന്‍ കേന്ദ്രവും ആരംഭിച്ചത് എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടിയാണ്.

വിവിധ ആശുപത്രികളില്‍ അവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നുണ്ട്. പരമാവധി ചെയ്യുന്നുണ്ട്. പറ്റാവുന്നത്ര ചെയ്യുന്നുണ്ട്. അതല്ലേ കഴിയൂ. എത്രകിട്ടിയാലും മതിയാവില്ല ചിലര്‍ക്ക്. അത് വേറെ കാര്യം.’ എന്നാണ് ചാനല്‍ ചര്‍ച്ചയില്‍ സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കൂടിയായ സി എച്ച് കുഞ്ഞമ്പു പറഞ്ഞത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക ദയാബായ് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമയം തുടരുന്നതിനിടെയാണ് എംഎല്‍എയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം ദയാബായിയെ കണ്ട് മന്ത്രിമാരായ വീണാ ജോര്‍ജ്ജും ആര്‍ ബിന്ദുവും അനുനയത്തിന് ശ്രമിച്ചെങ്കിലും സമരം നിര്‍ത്തുന്ന കാര്യം ആലോചിച്ചു പറയാമെന്നായിരുന്നു ദയാബായിയുടെ നിലപാട്.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും