സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. സീരിയല്‍ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലാണെന്നും സതീദേവി പറഞ്ഞു. തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.
സീരിയല്‍ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകളുണ്ട്. തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ സീരിയലില്‍ സെന്‍സറിംഗ് നടപ്പിലാക്കേണ്ടതുണ്ട്. 2017-18 കാലഘട്ടത്തിലാണ് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ആ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു.
Read more
സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലാണ്. തൊഴില്‍ ഉടമകളും ബന്ധപ്പെട്ട അധികാരികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉള്‍പ്പെടെ തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാണോ എന്ന പരിശോധന നടത്തേണ്ടതുണ്ട് എന്നാണ് കമ്മീഷന്‍ മുമ്പാകെ വരുന്ന പരാതികളുടെ ആധിക്യം ബോധ്യപ്പെടുത്തുന്നതെന്നും സതീദേവി വ്യക്തമാക്കി.