ചക്കുളത്തുകാവ് പൊങ്കാല: ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളില്‍ നാളെ അവധി

ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് വെള്ളിയാഴ്ച അവധി നല്‍കി കലക്ടറുടെ ഉത്തരവ് ഇറങ്ങിയത്. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടത്തും.