കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. സംസ്ഥാനത്തു നവംബര്‍ മൂന്നു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ഞായറാഴ്ച തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇനി അല്‍പ്പം സുഖിപ്പിക്കാം...'; ബിസിസിഐക്കും ഇന്ത്യന്‍ സര്‍ക്കാരിനും പ്രത്യേക സന്ദേശവുമായി വസീം അക്രം

ബിജെപി ചാക്കുകണക്കിന് പണം കേരളത്തില്‍ എത്തിച്ചുവെന്ന വെളിപ്പെടുത്തല്‍; ലക്ഷ്യമിട്ടത് തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍; സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഎം

ഇന്ത്യന്‍ യുവനിരയെ ഒതുക്കാന്‍ പ്രോട്ടീസിന്‍റെ മല്ലന്മാര്‍, ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

IPL 2025: ചരിത്രത്തിൽ ഇടം നേടി വിരാട് കോഹ്‌ലി, അതുല്യ നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം; സംഭവം ഇങ്ങനെ

IND vs NZ: മാനം കാക്കാന്‍ ഇന്ത്യ, സൂപ്പര്‍ താരമില്ലാതെ ഇറക്കം, ടോസ് വീണു

മുംബൈ ഇന്ത്യൻസ് നൽകിയ തുകയിൽ തൃപ്തനോ? ഒടുവിൽ മനസ് തുറന്ന് രോഹിത് ശർമ്മ; ഒപ്പം ആ പ്രഖ്യാപനവും

ഓഹോ അപ്പോൾ അതാണ് കാര്യം, രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ലക്നൗ ഉടമ; നിലനിർത്താതെ ഇരുന്നത് ആ കാരണം കൊണ്ട്

പാചകവാതക വില വീണ്ടും ഉയര്‍ത്തി; 61.50 രൂപ കൂട്ടി; നാലുമാസത്തിനിടെ വര്‍ദ്ധിപ്പിച്ചത് 157.50 രൂപ

അന്ന് അറിയാതെ ടീമിൽ എടുത്തവൻ ഇന്ന് ഇതിഹാസം; ബ്ലഡി പോയേറ്റിക്ക് ജസ്റ്റിസ്; കിങ്‌സ് ഇലവൻ പഞ്ചാബിന്റെ രക്ഷകൻ ശശാങ്ക് സിങ്

എംകെ സാനുവിന്‌ കേരള ജ്യോതി; എസ് സോമനാഥിനും ഭുവനേശ്വരിക്കും കേരള പ്രഭ; സഞ്ജു സാംസണ് കേരള ശ്രീ; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു