സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മഴ ശക്തമാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് വയനാട് ഉള്‍പ്പെടെ നാല് ജില്ലകളിലാണ് നിലവില്‍ തിങ്കളാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിടച്ചിട്ടുള്ളത്.
വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയാണ്. ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേസമയം ജില്ലയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. റെഡ് അലര്‍ട്ട് നല്‍കിയിട്ടുള്ള നാല് ജില്ലകള്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.