അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോട്ടയം, ഇടുക്കി, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളതീരത്ത് 1.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മത്സ്യതൊഴിലാളികളും തീരത്തു താമസിക്കുന്നവരും ശ്രദ്ധിക്കണം. ബോട്ട്, വള്ളം , വല എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.
കടലേറ്റം രൂക്ഷമായാല്‍ ആവശ്യമുള്ളയിടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കണം. ഹാര്‍ബറുകളില്‍ ബോട്ടുകളും വള്ളങ്ങളും നിശ്ചിത അകലത്തില്‍ കെട്ടിയിടണം. ബീച്ചിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം, കടലില്‍ ഇറങ്ങരുതെന്നും മുന്നറിപ്പുണ്ട്. നാളെ രാത്രിവരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.