5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് 5 ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡിസംബർ 2 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ഇന്ന് ശക്തമായ മഴ സാധ്യത പ്രവചിച്ച സാഹചര്യത്തിൽ 6 ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ‍ഡിസംബർ‍ 1 മുതൽ 3 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതിതീവ്രന്യൂനമർദം അടുത്ത 6 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Latest Stories

കോട്ടയത്തെ ആകാശപാത തുരുമ്പെടുത്തു; മേല്‍ക്കുര പൊളിച്ചു നീക്കണമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്

ചാമ്പ്യന്‍സ് ട്രോഫി: 15 മിനിറ്റില്‍ ഉടക്കി പിരിഞ്ഞ് പാകിസ്ഥാന്‍, സമവായത്തിന് ഒരവസരം കൂടി

ആലപ്പുഴയിലെ പാർട്ടിവിട്ട സിപിഎം നേതാവ് ബിജെപിയിൽ; അംഗ്വതം നൽകി സ്വീകരിച്ചത് തരുൺ ചൂഗ്

ഇന്നസെന്റ് തുറന്നു പറഞ്ഞിട്ടുണ്ട്, ഒടുവിലിനെയാണ് അടിച്ചതെന്ന് ആരും കരുതിയില്ല, തിലകനെയാണെന്ന് ആയിരുന്നു വിചാരിച്ചിരുന്നത്: ആലപ്പി അഷ്‌റഫ്

എന്നാലും എന്റെ ഷമി, സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ താരത്തിന് പുതിയ പരിക്ക്; ഇത് ഇന്ത്യക്ക് പണി

ഫെയ്ജല്‍ ചുഴലിക്കാറ്റ്; അതീവ ജാഗ്രത നിര്‍ദ്ദേശം, 16 വിമാന സര്‍വീസുകള്‍ റദ്ദാക്കി

പ്രായത്തെ വെല്ലുന്ന പ്രകടനം; റൊണാൾഡോയുടെ മികവിൽ വീണ്ടും അൽ നാസർ

കോട്ടക്കൽ ന​ഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പ്; അനർഹരെന്ന് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കും

എനിക്ക് ദേശീയ അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷ..; ശ്രീവല്ലിയെ കുറിച്ച് രശ്മിക

ബുംറയ്ക്ക് ശേഷം ഏറ്റവും സ്ഥിരതയുള്ള ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരന്‍, പഞ്ചാബിന്റെ വജ്രായുധം