അമ്മ മനസില്‍ ചാണ്ടിയും അനിലും ഒരുപോലെ; പത്തനംതിട്ടയില്‍ യുഡിഎഫ് ജയിക്കണമെന്ന് മറിയാമ്മ ഉമ്മന്‍

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ ഇപ്പോഴത്തെ രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അനില്‍ ആന്റണിയുടെ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പുണ്ട്. അനിലിനോട് തനിക്ക് അമ്മ മനസാണ്. ചാണ്ടിയും അനിലും തനിക്ക് ഒരു പോലെയാണെന്നും മറിയാമ്മ ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി ജയിക്കണമെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്ക് കൊക്കില്‍ ശ്വാസമുള്ള കാലത്തോളം ബിജെപിയിലേക്ക് പോകാന്‍ സാധിക്കുമോ എന്നും മറിയാമ്മ ചോദിച്ചു. അവര്‍ക്ക് ഒരു നിമിഷം അതേ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും മറിയാമ്മ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ മുത്തച്ഛന്‍ മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി മൂന്നാം തലമുറക്കാരനും ചാണ്ടി നാലാം തലമുറക്കാരനുമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാര്‍ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തെ ദാരിദ്ര്യത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും മറിയാമ്മ പറഞ്ഞു.

Latest Stories

'ക്ലാസിക്കൽ റൊണാൾഡോ'; പ്രായം തൻ്റെ പാരമ്പര്യത്തെ നിർവചിക്കാൻ വിസമ്മതിക്കുന്ന മനുഷ്യൻ

ജീവിക്കാന്‍ അനുവദിക്കൂ.. നിങ്ങളെ വിശ്വസിക്കുന്ന നിഷ്‌കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും..; ധനുഷിനെതിരെ വിഘ്‌നേശ് ശിവനും

സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ സ്ഥിരമാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല: സൂര്യകുമാര്‍ യാദവ്

വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നു; മോശം സര്‍വീസുകള്‍; ബാറ്ററി പ്രശ്‌നം; ഒലയെ ഒലച്ച് 10,644 പരാതികള്‍; കമ്പനിക്കെതിരെ സമഗ്ര അന്വേഷണത്തിന് കേന്ദ്രം

മുനമ്പത്തേക്ക് ബിജെപിയുടെ പ്രധാന നേതാക്കള്‍ വരുന്നു; കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; ആഞ്ഞടിച്ച് മന്ത്രി പി രാജീവ്

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

എന്നെ നൈസായി ഒഴിവാക്കി, പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നും ഗംഭീർ തന്നിട്ടില്ല; തുറന്നടിച്ച് ശാർദുൽ താക്കൂർ

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര

മുട്ടാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ആഞ്ഞടിക്കാനും അറിയാം; 'കലിപ്പന്‍' രാഹുല്‍