'വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു'; ജെയ്ക്കിന്റെ ഭാര്യക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തിയോ എന്നറിയില്ലെന്നും കുടുംബത്തിന് വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ജെയ്ക് സി തോമസിന്റെ ഭാര്യയ്‌ക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഇന്നലെയാണ് സൈബർ അധിക്ഷേപങ്ങൾക്കെതിരെ ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു കോട്ടയം എസ്.പി ഓഫിസിലെത്തി പരാതി നൽകിയത്. ‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന പ്രയോഗം ഒൻപതു മാസം ഗർഭിണിയായ ഒരു സ്ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം സൈബർ അധിക്ഷേപങ്ങൾ എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. സ്ത്രീകൾ ഉൾപ്പെടെ മോശം കമന്റുകൾ ഇടുന്നുണ്ട്. ഇതാദ്യമായല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. കഴിഞ്ഞ വട്ടവും പ്രചാരണത്തിനു പോയിരുന്നു. ഇത്തവണ ഗർഭിണിയായതുകൊണ്ട് തൊട്ടടുത്തുള്ള വീടുകളിൽ മാത്രമാണു പോയതെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം പുതുപ്പള്ളില്‍ വിജയ പ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍ അനുഭവിച്ചവരാണ് പുതുപ്പള്ളിക്കാര്‍. ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ വികസന പ്രവര്‍ത്തനം എല്ലാവര്‍ക്കും അറിയാമെന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക. നാളെ നിശബ്ദപ്രചാരണം.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍