പതിനഞ്ചാം നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് ചാണ്ടി ഉമ്മന്‍; സോളാര്‍ ഗൂഢാലോചന വിഷയത്തില്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് അനുമതി

പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ചാണ്ടി ഉമ്മന്‍ കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. പതിനഞ്ചാം നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ ആയിരുന്നു സത്യപ്രതിജ്ഞ. ദൈവനാമത്തിലായിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസ്തദാനം നല്‍കി.

ഇന്ന് രാവിലെ 10ന് ആയിരുന്നു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. സ്പീക്കറും മന്ത്രിമാരും ചാണ്ടി ഉമ്മനെ ഹസ്തദാനം ചെയ്ത് നിയമസഭയിലേക്ക് സ്വീകരിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞടുപ്പ് പ്രഖ്യാപിച്ചതോടെയായിരുന്നു താത്കാലികമായി സഭ നിറുത്തിവച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചതിന്റെ ഊര്‍ജ്ജവുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.

സത്യപ്രതിജ്ഞ ദിവസം പുതുപ്പള്ളി ഹൗസില്‍ തന്നെ കാണാനെത്തിയവരേയും അവരുടെ പരാതികളും കേട്ടറിഞ്ഞ ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കായിരുന്നു ആദ്യ യാത്ര. പഴവങ്ങാടി ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയതിന് പിന്നാലെ ആറ്റുകാല്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ നിന്ന് നേരെ പോയത് പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്കാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം പാളയം മുസ്ലിം പള്ളിയില്‍ പോയി കാണിക്ക ഇട്ടതിനു ശേഷമാണ് നിയമസഭയിലേക്ക് പോയത്.

ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ പ്രതിപക്ഷം സോളാര്‍ ഗൂഢാലോചനയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കി. ഷാഫി പറമ്പില്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസിന് അനുമതി ലഭിച്ചു. അടിയന്തര പ്രമേയ നോട്ടീസില്‍ സഭ നിറുത്തിവച്ച് ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തും. ഗൂഢാലോചന നടന്നുവെന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ലെന്നും മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമാണുള്ളതെന്നും വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം