തെലുങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയെന്ന് ചന്ദ്രശേഖര്‍ റാവു, തെളിവുകള്‍ പുറത്തു വിട്ടു.

തെലുങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി ജെ പിയുപടെ ഓപ്പറേഷന്‍ താമരക്ക് പിന്നില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും ബി ഡി ജെ എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയണെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. റ്റി ആര്‍ എസ് എം എല്‍ എ മാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കത്തിനു ചുക്കാന്‍ പിടിച്ചത് തുഷാര്‍ വെള്ളപ്പിള്ളിയാണെന്ന് അറസ്റ്റിലായ മൂന്ന് എജന്റുമാരും വെളിപ്പെടുത്തിയെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. മൂന്ന് ഏജന്റുമാരും തുഷാറുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ വിവരങ്ങളും ചന്ദ്രശേഖര്‍ റാവു പത്ര സമ്മേളനത്തില്‍ പുറത്തുവിട്ടു.

തുഷാര്‍ അമിത് ഷായുടെ നോമിനിയാണെന്നാണ് ചന്ദ്രശേഖര്‍ റാവു ആരോപിച്ചു. 100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാന്‍ സര്‍ക്കാരുകളെ കൂടി അട്ടിമറിക്കാനായിരുന്നു ദ്ധതി. ഏജന്റുമാര്‍ ടിആ എസ് എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും ചന്ദ്രശേഖര്‍ റാവു മാധ്യമങ്ങള്‍ക്ക് നല്‍കി.ഇപ്പോള്‍ കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ചെയര്‍മാനാണ് തുഷാര്‍ വെള്ളാപ്പള്ളി.

തെലുങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എ മാരെ മറുകണ്ടം ചാടിച്ച് സര്‍ക്കാരിനെ വീഴ്ത്താനായിരുന്നു ബി ജെ പി ശ്രമമെന്ന് ചന്ദ്രശേഖര്‍ റാവു ആരോപിച്ചുഹൈദരാബാദില്‍ പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച കെസിആര്‍, ബിജെപി ഏജന്റുമാരുടെ ഇടപെടല്‍ വ്യക്തമാക്കുന്ന വീഡിയോ തെളിവുകളും ഫോണ്‍ രേഖകളും മാധ്യമങ്ങള്‍ക്ക് കൈമാറി. എജന്റുമാര്‍ എംഎല്‍എമാരോട് സംസാരിച്ച ശേഷം, ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതിന്റെയും തെളിവുകളുമുണ്ടെന്ന്ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു