സി.പി.എമ്മിന്റെ അന്ത്യം വരെ ചന്ദ്രശേഖരന്‍ വധം പിന്തുടരും; കെ. കെ രമ നിയമസഭയില്‍ ഉണ്ടാവും, പിണറായിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍: എന്‍. വേണു

വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമ മത്സരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ വേണു. സിപിഎമ്മിന്റെ അന്ത്യം വരെ ചന്ദ്രശേഖരന്‍ വധം പിന്തുടരുമെന്നും പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യങ്ങള്‍ ചോദിക്കാന്‍ കെ കെ രമ നിയമസഭയില്‍ ഉണ്ടാവുമെന്നും എന്‍ വേണു പറഞ്ഞതായി റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.

“51 വെട്ട് വെട്ടി ടിപി ചന്ദ്രശേഖരനെ കൊന്നപ്പോള്‍ പിണറായിയും കമ്പനിയും വിചാരിച്ചത് കൊടി മടക്കി ഞങ്ങളൊക്കെ വനവാസത്തിന് പോകുമെന്നാണ് അതിനുള്ള ഉത്തരം ഏപ്രില്‍ 6 ന് കാണാം. സിപിഐഎമ്മിന്റെ അന്ത്യം വരെ ചന്ദ്രശേഖരന്‍ വധം പിന്തുടരും. പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദ്യം ചോദിക്കാന്‍ കെകെ രമ നിയമസഭയിലുണ്ടാവും,” എന്‍ വേണു പറഞ്ഞു.

യുഡിഎഫ് പിന്തുണയോടെയാണ് കെ കെ രമ വടകരയില്‍ മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളുടെ പിന്തുണയില്ലാതെ മത്സരിച്ച ആര്‍എംപി നേതാവിന് 20,504 വോട്ടുകള്‍ ലഭിച്ചിരുന്നു. മനയത്ത് ചന്ദ്രനെ 9,511 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ജെഡിഎസ് നേതാവ് സി കെ നാണു നിയമസഭയിലെത്തി. സി കെ നാണു 49,211 വോട്ടുകളും മനയത്ത് ചന്ദ്രന്‍ 39,700 വോട്ടുകളും ബിജെപിയുടെ എം രാജേഷ് കുമാര്‍ 13,937 വോട്ടുകളും നേടി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം