അപ്പയുടെ 13 മത്തെ വിജയം; വികസന തുടർച്ചക്ക് പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും; നന്ദിയറിയിച്ച് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. തിളക്കമാർന്ന വിജയം സമ്മാനിച്ച വോട്ടർമാർക്കും പാർട്ടിക്കും നന്ദി അറിയിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

ഉപതെരഞ്ഞെടുപ്പ് വിജയം അപ്പയുടെ (ഉമ്മൻചാണ്ടി) 13 മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പയെ സ്നേഹിച്ചവരുടെ ജയമാണിത്. എന്നിലർപ്പിച്ച വിശ്വാസത്തിന് ഭംഗം വരുത്തില്ല. പുതുപ്പള്ളി വോട്ട് ചെയ്തത് വികസന തുടർച്ചക്ക് വേണ്ടിയാണ്. വികസന തുടർച്ചക്ക് ഞാനും പുതുപ്പള്ളിക്ക് ഒപ്പം ഉണ്ടാകും. ചാണ്ടി ഉമ്മൻ പറഞ്ഞു.

Read more

ഒറ്റക്കട്ടായി പുതുപ്പള്ളിക്കായി പ്രവർത്തിക്കാം. എനിക്ക് വോട്ട് ചെയ്തവരും ചെയ്യാത്തവരുമെല്ലാം എന്നെ സംബന്ധിച്ച് ഒരുപോലെയാണ്. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും നന്ദിയറിയിച്ച അദ്ദേഹം, പുതുപ്പള്ളിയിലെത്തിച്ച നേതാക്കൾന്മാർക്കെല്ലാം പേരെടുത്ത് പറഞ്ഞ് നന്ദിയറിച്ചു.