ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടക്കമുള്ളവരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തി. പൊലീസ് സംരക്ഷണം, പൊലീസ് അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ മാറ്റി. ജസ്റ്റിസ് അനു ശിവരാമന്‍ ആയിരിക്കും ഇനി ഈ ഹര്‍ജികള്‍ പരിഗണിക്കുക.
അതേസമയം ഹൈക്കോടതിയുടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ നീണ്ട കാല അവധികള്‍ക്ക് ശേഷം കൂടുമ്പോള്‍ ബെഞ്ച് മാറ്റം ഉണ്ടാകുന്നത് സാധാരണയാണ്. ക്രിസ്മസിന് ശേഷം കോടതി ചേരുമ്പോള്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് പൊലീസ് വിഷയങ്ങള്‍ പരിഗണിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കല്‍ ആര്‍ബിട്രേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കുന്നത് തുടരും.
പൊലീസിനും സര്‍ക്കാരിനുമെതിരായ ദേവന്‍ രാമചന്ദ്രന്റെ നിലപാടുകള്‍ ശ്രദ്ധ നേടിയിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസിലും, പിങ്ക് പൊലീസ് കേസിലുമെല്ലാം സുപ്രധാന നടപടികള്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ പൊതുജനങ്ങളോടുള്ള പൊലീസിന്റെ സമീപനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേത് ആയിരുന്നു.