വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളില്‍ മാറ്റം; ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിൻവലിക്കും

വനനിയമ ഭേദഗതിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥയാണ് പിന്‍വലിക്കുക. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം ഏതെങ്കിലും വിധത്തില്‍ തടസപെടുത്തിയാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്നതാണ് വ്യവസ്ഥ.

പുതിയ മാറ്റത്തിലൂടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വ്യവസ്ഥ പിൻവലിക്കും. വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന് വ്യവസ്ഥ ബില്ലിൽ ഉണ്ടാകില്ല. എന്നാൽ ഉയർന്ന പിഴ തുകയടക്കം ഉൾപ്പെടുത്തുന്നതിൽ പിന്നോട്ടില്ല എന്നാണ് വനം വകുപ്പിന്റെ നിലപാട്. വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് തിരുത്തൽ വരുത്തി ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വനംമന്ത്രി പറഞ്ഞിരുന്നത്.

ഡിസംബർ 31ന് അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള കാലാവധി അവസാനിച്ചിരുന്നു. നൂറിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. പരാതികളുടെ ഉള്ളടക്കം പരിശോധിച്ചു ക്രോഡീകരിക്കുകയാണ് വനം വകുപ്പ്. എന്നാൽ ബില്ലിൽ ഒരു വ്യവസ്ഥയിൽ മാത്രം തിരുത്തൽ വരുത്താനാണ് നിലവിലെ ആലോചന. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന വ്യവസ്ഥയാണ് വലിയ പ്രതിഷേധത്തിന് കാരണമാക്കിയത്. ഇത് പിൻവലിക്കും. എന്നാൽ ഉയർന്ന പിഴത്തുകകൾ അടക്കം ഏർപ്പെടുത്തുന്ന വ്യവസ്ഥകളിൽ തിരുത്തുണ്ടാകില്ല.

വന്യജീവികൾക്ക് ഭക്ഷണം നൽകുന്നത് കുറ്റകരമാക്കുന്നതും, കൈകാലുകൾ എന്നിവ തകർക്കുന്നത് നിരോധിക്കുന്നതുമായ വ്യവസ്ഥകൾ ബില്ലിൽ നിന്ന് പിൻവലിക്കാൻ വനം വകുപ്പ് ഉദ്ദേശിക്കുന്നില്ല. നിലവിൽ ലഭിച്ചിരിക്കുന്ന പരാതികൾ ക്രോഡീകരിച്ച് 8 -ാം തിയതി വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഐഎഎസ് ആണ് ഇതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ.

Latest Stories

നയപ്രഖ്യാപനത്തിന്റെ പേരില്‍ തെരുവില്‍ പോര്; ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് ഡിഎംകെ സമരം; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷവും വിജയിയും; തമിഴ് തായ് വിവാദം കത്തുന്നു

'ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്'; സജി ചെറിയാന്റെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുക, വിമർശിച്ച് ദീപിക പത്രം

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

എച്ച്എംപിവി പുതിയ വൈറസ് അല്ല; ജനങ്ങള്‍ ശാന്തരായിരിക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രാജ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രി

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്"; തുറന്നടിച്ച് കെ ശ്രീകാന്ത്

പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

"ബുംറയുടെ നട്ടെല്ല് പോകാൻ കാരണം ഇന്ത്യൻ ടീം മാനേജ്‍മെന്റ് ആണ്"; തുറന്നടിച്ച് ഹർഭജൻ സിങ്; സംഭവം വിവാദത്തിൽ

വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി