നേതൃമാറ്റം ഉറപ്പ്; സുരേഷ് ​ഗോപി അല്ലെങ്കിൽ വത്സൻ തില്ലങ്കേരി ബി.ജെ.പി അദ്ധ്യക്ഷനായി എത്തുമോ?

നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും കുഴൽപ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരളഘടകത്തിൽ കേന്ദ്രം അഴിച്ചുപണിക്ക് തയ്യാറാവുന്നു. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാർട്ടി നേതൃത്വം ആലോചിക്കുന്നത്.

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യപരി​ഗണന നടനും എം.പിയുമായ സുരേഷ് ​ഗോപി തന്നെയാണ്. സുരേഷ് ​ഗോപിയുടെ ജനകീയ മുഖം കേരളത്തിൽ പാർട്ടിക്ക് ​ഗുണം ചെയ്യുമെന്നാണ് നേതൃത്വം കാണുന്നത്. പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാനും സുരേഷ് ​ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തുക്കുന്നത് ​സഹായിക്കുമെന്നും കേന്ദ്രം കാണുന്നു.

എന്നാൽ കേട്ടതൊന്നും ശരിയല്ലെന്നും തനിക്ക് തത്കാലം പാർട്ടി പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നുമാണ് സുരേഷ് ​ഗോപി ഇതിനോട് പ്രതികരിച്ചത്. ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അത് ഭം​ഗിയായി നിറവേറ്റനാണ് താൻ ശ്രമിക്കുന്നതെന്നുമായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം.

ഇതോടെ സുരേഷ് ​ഗോപി അല്ലെങ്കിൽ മറ്റാര് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന ചർച്ചകളും സജീവമാണ്. കുമ്മനം രാജശേഖരന് സ്ഥാനം ലഭിച്ചത് പോലെ ആർ.എസ്.എസ് പിന്തുണയോടെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷനായ വത്സൻ തില്ലങ്കേരി തല്‍സ്ഥാനത്ത് എത്തുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. ആർഎസ്എസിന്റെ പിന്തുണയുണ്ടെങ്കിലും സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് പുറത്ത് വത്സൻ തില്ലങ്കേരിക്ക് സ്വീകാര്യതയില്ലെന്നതാണ് പോരായ്മ. ജനകീയ മുഖമായ സുരേഷ് ​ഗോപിയെ തഴഞ്ഞ് തീവ്രഹിന്ദു മുഖമായ വത്സൻ തില്ലങ്കേരിയെ പ്രസിഡന്റ് ആക്കുന്നത് പാർട്ടിക്ക് ​ഗുണം ചെയ്യില്ലെന്ന സൂചനകളും ഇതിനോടകം വന്നു കഴിഞ്ഞു.

ചർച്ചകൾ പുരോ​ഗമിക്കവെ ഈവർഷം അവസാനത്തോടെ സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയെ സജീവമായി നിർത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് അടുത്ത പ്രസിഡന്റിന് മുന്നിലുള്ളത്. അതേസമയം അടുത്തകാലത്തായി ബി.ജെ.പി മുഖമായി സംസ്ഥാനത്ത് മാധ്യമങ്ങളിൽ നിറയുന്നത് സുരേഷ് ഗോപിയാണ് എന്നുള്ളത് സൂചനയായി കാണുന്നവരുമുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം