അമ്മയെ വീടിനുള്ളിലടച്ച് തീവച്ച സംഭവം; തലയില്‍ ചൂടുവെള്ളം ഒഴിച്ചത് രണ്ട് ദിവസം മുന്‍പ്; ലഹരി പിടിച്ചാല്‍ എന്തും ചെയ്യും ചെമ്പന്‍ വിനു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വീടിനുള്ളിലടച്ച് വീടിന് തീയിട്ടു. ഇന്ന് രാവിലെ 10ന് ആയിരുന്നു സംഭവം നടന്നത്. വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തില്‍ പ്ലാക്കീഴ് കുന്നുമുകളില്‍ ചെമ്പന്‍ വിനു എന്ന ബിനു ആണ് മദ്യലഹരിയില്‍ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. വീടിന് തീപടര്‍ന്നതോടെ ബിനുവിന്റെ മാതാവ് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു.

വീടിന് തീപടര്‍ന്നതോടെ നാട്ടുകാര്‍ ഓടിക്കൂടി തീ കെടുത്തി. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടുപകരണങ്ങളും മറ്റ് സാധന സാമഗ്രികളും കത്തി നശിച്ചു. മദ്യപിച്ച് പതിവായി പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ബിനുവിന്റെ രീതി. രണ്ട് ദിവസം മുന്‍പ് ബിനു അമ്മയുടെ തലയില്‍ ചൂടുവെള്ളം ഒഴിച്ചതായും പരിസരവാസികള്‍ പറയുന്നു.

പൊലീസെത്തി ഇയാളെ പേരൂര്‍ക്കടയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പരിസരവാസികള്‍ക്കും ഇയാള്‍ നിരന്തര ശല്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. സമീപത്തെ വീടുകളിലെ ബള്‍ബുകളും ജനല്‍ചില്ലുകളും അടിച്ച് തകര്‍ക്കുന്നത് ഉള്‍പ്പെടെ പതിവായി ഇയാള്‍ അയല്‍വാസികള്‍ക്കും ശല്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Latest Stories

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്