രാഷ്ട്രീയ സംരക്ഷണമെന്ന നെറ്റിപ്പട്ടം കെട്ടിയ കൊലകൊമ്പന്മാരാണ് സഹകരണ മേഖലയില്‍ വാഴുന്നതെന്നു ചെറിയാന്‍ ഫിലിപ്പ്. അഴിമതിപ്പിശാചുകളായ ചില രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണ നിക്ഷേപം വിദേശ ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ആണ്. പഴയ ബ്ലേഡ് കമ്പനികള്‍ പോലെ ചില സഹകരണ ബാങ്കുകള്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുക്കുപണ്ടം കാണിച്ചാണ് ചിലര്‍ ബാങ്ക് മേധാവികളുടെ മൗനാനുവാദത്തോടെ ലക്ഷങ്ങള്‍ സ്വര്‍ണ വായ്പയായി എടുത്തിട്ടുള്ളത്. സഹകരണ ബാങ്കുകളില്‍ തട്ടിപ്പിനു വിധേയരായവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്ന് പറയുന്നത് ക്രൂരമായ ഫലിതമാണ്.
സര്‍ക്കാര്‍ ഗാരന്റിയുള്ള കെ.ടി.ഡി.എഫ്.സിയിലെ നിക്ഷേപകര്‍ ഇപ്പോള്‍ നീര്‍ക്കയത്തിലാണ്. ജനങ്ങളുടെ നിക്ഷേപത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി ബാങ്കിലെയും കേരള ബാങ്കിലെയും പണം കടമെടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ നിത്യനിദാന ചെലവുകള്‍ നടത്തുന്നത്. പാപ്പരായ കേരള സര്‍ക്കാരിന്റെ ഗാരന്റിക്ക് പുല്ലുവിലയാണെന്നുംചെറിയാന്‍ ഫിലിപ്പ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാഷ്ട്രീയ മുഖം നോക്കാതെ ശക്തമായ നിയമ നടപടികളിലൂടെ സഹകരണ രാക്ഷസന്മാരെ തുറുങ്കിലടക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ സംരക്ഷണമെന്ന നെറ്റിപ്പട്ടം കെട്ടിയ കൊലകൊമ്പന്മാരാണ് സഹകരണ മേഖലയില്‍ വാഴുന്നത്. അഴിമതി പിശാചുകളായ ചില രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണ നിക്ഷേപം വിദേശ ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ആണ്. പഴയ ബ്ലേഡ് കമ്പനികള്‍ പോലെ ചില സഹകരണ ബാങ്കുകള്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളാണ്. മുക്കുപണ്ടം കാണിച്ചാണ് ചിലര്‍ ബാങ്കു മേധാവികളുടെ മൗനാനുവാദത്തോടെ ലക്ഷങ്ങള്‍ സ്വര്‍ണ്ണ വായ്പയായി എടുത്തിട്ടുള്ളത്.
സഹകരണ ബാങ്കുകളില്‍ തട്ടിപ്പിനു വിധേയരായവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്ന് പറയുന്നത് ക്രൂരമായ ഫലിതമാണ്. സര്‍ക്കാര്‍ ഗാരന്റിയുള്ള കെ.ടി.ഡി.എഫ്.സിയിലെ നിക്ഷേപകര്‍ ഇപ്പോള്‍ നീര്‍ക്കയത്തിലാണ്. ജനങ്ങളുടെ നിക്ഷേപത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറി ബാങ്കിലെയും കേരള ബാങ്കിലെയും പണം കടമെടുത്താണ് സര്‍ക്കാര്‍ ഇപ്പോള്‍ നിത്യനിദാന ചെലവുകള്‍ നടത്തുന്നത്. പാപ്പരായ കേരള സര്‍ക്കാരിന്റെ ഗാരന്റിക്ക് പുല്ലുവിലയാണ്.