മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പുതിയതായി സ്റ്റോപ്പ് അനുവദിച്ച ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിൽ നിർത്താതെ പോയി കൊല്ലം- എറണാകുളം മെമു ട്രെയിൻ. മെമുവിനെ സ്വീകരിക്കാനായി എത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയും രാഷ്ട്രീയ നേതാക്കളും ഒപ്പം യാത്രക്കാരും ട്രെയിൻ നിർത്താതെ പോയതോടെ വലഞ്ഞു. ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചത്.

രാവിലെ 7.15 ഓടു കൂടി കൊടിക്കുന്നിൽ സുരേഷ് എംപിയും ഉൾപ്പെടെയുള്ളവർ മെമുവിനെ കാത്ത് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോവുകയായിരുന്നു. ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. നിരന്തരം ആവശ്യമുന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്. ട്രെയിൻ നിർത്താതെ വന്നതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ പ്രതിസന്ധിയിലായി.

സംഭവത്തിൽ റെയിൽവേ അധികൃതർ ​പ്രതികരിച്ചു. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്. 11.50ന് തിരികെ വരുമ്പോൾ മുതൽ ട്രെയിൻ ചെറിയനാട് നിർത്തുമെന്നും അവർ അറിയിച്ചു.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം