ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോഴിക്കോട് ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ഡിസിസി പ്രസിഡന്റ്‌ പ്രവീൺ, എംകെ രാഘവൻ എംപി എന്നിവരാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.

അതേസമയം,ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ്‌ പിന്മാറണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെടുന്നത്.

രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നുവെന്നും കോൺഗ്രസ്സ് കുറ്റപ്പെടുത്തി.

കോഴിക്കോട് കമ്മീഷ്ണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല. കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കുപറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു. വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ 4 മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

അതേസമയം സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണെന്നും കോൺഗ്രസ്സ് ആരോപിച്ചു. പൊലീസ് ആൻ്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

Latest Stories

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വീടിനുള്ളിലേക്ക് പൊലീസിനെ കടത്തിവിടാതെ അനുയായികള്‍

സൈബര്‍ ആക്രമണം, പൊലീസില്‍ പരാതി നല്‍കി ഹണി റോസ്

പുരാതന ലിപി വായിച്ച് വിശദീകരിക്കുന്നവര്‍ക്ക് പത്ത് ലക്ഷം യുഎസ് ഡോളര്‍; പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കോണ്‍സ്റ്റാസുമായുള്ള വഴക്കിന് കോഹ്‌ലിയെ ശകാരിച്ച് ഡിവില്ലിയേഴ്സ്, ഒപ്പം നിലവിലെ പ്രധാന പ്രശ്‌നത്തിന് ഒരു പരിഹാരവും

മോദിയുടെ ടെലിപ്രോംപ്റ്റര്‍ ഡല്‍ഹിയില്‍ പണിമുടക്കിയോ?; പ്രസംഗത്തിനിടയില്‍ നിര്‍ത്തി 'പരുങ്ങല്‍'; ബിജെപിയെ പോലെ ഡല്‍ഹിയില്‍ മോദിയുടെ പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന് ആപ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് മുദ്രാവാക്യങ്ങളോടെ അഭിവാദ്യം; നേരിട്ടെത്തി പുസ്തകം നല്‍കി മടങ്ങി പി ജയരാജന്‍

താന്‍ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ല; നാല് കോടി ജനങ്ങള്‍ക്ക് വീടുവെച്ച് നല്‍കിയെന്ന് പ്രധാനമന്ത്രി

CT 2025: സെഞ്ച്വറി അടിച്ചിട്ടും രക്ഷയില്ല, സഞ്ജുവും ജയ്‌സ്വാളിനും സ്ഥാനമില്ല; ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സാധ്യത ലിസ്റ്റിൽ ഈ താരങ്ങൾ