ക്ഷേമ പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കും; സര്‍ക്കാര്‍ ജീവക്കാരുടെ ശമ്പളം കൃത്യമായി നല്‍കാന്‍ സാധിക്കും; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി

സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശിക അതിവേഗം കൊടുത്തുതീര്‍ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍കാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ 1600 രൂപയില്‍ എത്തിനില്‍ക്കുകയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനു പ്രത്യേക സംവിധാനം സര്‍ക്കാര്‍ സൃഷ്ടിച്ചു. പക്ഷേ, ഒരു കാര്യവും കേരളത്തില്‍ കൃത്യമായി നടക്കാന്‍ പാടില്ലെന്നു നിര്‍ബന്ധമുള്ളവര്‍ ആ പ്രത്യേക സംവിധാനത്തെയും ലക്ഷ്യമിട്ടു.

അതിനായി രൂപീകരിച്ച കമ്പനി എടുക്കുന്ന വായ്പകള്‍ സര്‍ക്കാര്‍ കൃത്യമായി തിരിച്ചടക്കുന്നതാണെങ്കിലും സര്‍ക്കാരിന്റെ കടമെടുപ്പില്‍പ്പെടുത്തുകയും അതിലൂടെ അവകാശപ്പെട്ട കടമെടുപ്പു പരിധിയില്‍ കുറവുവരുത്തുകയും ചെയ്തു. ഇതുമൂലം കുറച്ചു മാസം കൃത്യമായി പെന്‍ഷന്‍ കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നുണ്ട്. അതു മുടക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട.

കുടിശികത്തുക ഒന്നിച്ചു കൊടുത്തുതീര്‍ക്കാന്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസംകൊണ്ടു കഴിയില്ല. എന്നാല്‍ കുടിശിക അതിവേഗം കൊടുത്തു തീര്‍ക്കും.

സാമ്പത്തിക പ്രതിസന്ധിയില്‍പ്പോലും സര്‍ക്കാര്‍ ജീവക്കാരുടെ ശമ്പളം കൃത്യമായി നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ജീവനക്കാര്‍ക്ക് അര്‍ഹമായ ഡിഎ കൃത്യമായി നല്‍കുന്നതിനു പ്രയാസങ്ങളുണ്ടെന്നതു യാഥാര്‍ഥ്യമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആ വിഷമം ജീവനക്കാര്‍ എല്ലാക്കാലത്തും അനുഭവിക്കേണ്ടിവരില്ല. ഏറ്റവും അടുത്ത അവസരത്തില്‍ത്തന്നെ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലേക്കു കടക്കാന്‍ പറ്റുന്ന സാഹചര്യത്തിലേക്കു സര്‍ക്കാര്‍ എത്തുമെന്നാണു പ്രതീക്ഷ. പെന്‍ഷന്‍കാരുടെ ഡി.ആര്‍. പ്രശ്നവും കാലവിളംബമില്ലാതെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ