വിലക്കയറ്റത്തില്‍ കേരളം മുന്നോട്ടുവച്ച ബദല്‍ മാതൃക ജനങ്ങള്‍ക്ക് ഗുണകരം; ഓണക്കാലത്ത് ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നുമെന്ന് മുഖ്യമന്ത്രി പിണറായി

രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ അത് തടയുന്നതിന് കേരളം മുന്നോട്ടുവച്ച ബദല്‍ മാതൃക ജനങ്ങള്‍ക്ക് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയതലത്തില്‍ വിലക്കയറ്റത്തെ ഗൗരവത്തോടെ കാണുന്നില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഓണക്കാലത്ത് ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ വിലക്കുറവ് കുറഞ്ഞതോതില്‍ അനുഭവപ്പെടുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ ജൂണില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം പണപ്പെരുപ്പം 5 ശതമാനം വര്‍ധിച്ചു. വിലക്കയറ്റം 9.4 ശതമാനമാണ്. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റം 8 ശതമാനത്തിന് മുകളിലാണ്. പച്ചക്കറി വിലക്കയറ്റം 30 ശതമാനത്തിനടുത്തെത്തി.

നിത്യോപയോഗ സാധനങ്ങള്‍ വലിയ വിലക്കുറവിലാണ് സപ്ലൈകോ ലഭ്യമാക്കുന്നത്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കൊപ്പം പഴം, പച്ചക്കറി ഉത്പന്നങ്ങളും ഫെയറില്‍ നല്‍കുന്നുണ്ട്. ഈ നടപടി കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ സാധനം ലഭിക്കുന്നതിന് അവസരം ഒരുക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 45 ശതമാനം വരെ വിലക്കുറവില്‍ വിതരണം ചെയ്യും. 255 രൂപയുടെ ശബരി ഉത്പന്നം 189 രൂപയ്ക്ക് ലഭിക്കുന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ഉപേക്ഷിക്കുന്നതില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ മാത്രമാണ് ഒഴിവാക്കിയത്. മറ്റു പരിപാടികള്‍ക്കൊന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാടിന്റെ പുനര്‍നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. അതിന് നാടിന്റെയാകെ പിന്തുണ വലിയ തോതില്‍ ലഭിക്കുന്നുണ്ട്. വിവിധ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് മുഴുവന്‍ താത്ക്കാലിക താമസം ഒരുക്കി. പുനരധിവാസ നടപടികള്‍ കൃത്യമായി നടന്നു വരുന്നു. വയനാട് ദുരന്തബാധിത പ്രദേശത്തെ മുഴുവന്‍ പേര്‍ക്കും 14 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കുന്നുണ്ട്. സപ്ലൈകോയുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ പ്രവര്‍ത്തനമായി ജനം വിലയിരുത്തുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സപ്‌ളൈക്കോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി അധ്യക്ഷത വഹിച്ച ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി വരെ ആറു കോടി രൂപയുടെ വില്‍പന നടന്നിട്ടുണ്ട്. സപ്ലൈകോയ്ക്ക് വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നുവെന്നതിന്റെ തെളിവാണിത്. 45 ശതമാനം വരെ വിലക്കുറവിലാണ് ചില ഉത്പന്നങ്ങള്‍ നല്‍കുന്നത്. വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്കും ഓണത്തിന് 10 കിലോ വീതം അരി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ