ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത് മലയാള ഭാഷതന്‍ മാദക ഭംഗി; തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് തിരശീല വീണത്; അനുശോചിച്ച് മുഖ്യമന്ത്രി

പി ജയചന്ദ്രന്റെ മരണത്തോടെ കാല ദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍.

ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രന്‍ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.

സമാനതകള്‍ ഇല്ലാത്ത ഭാവാവിഷ്‌കാരമായിരുന്നു ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതില്‍ അസാമാന്യമായ സംഭാവനകള്‍ നല്‍കിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും.

മലയാള ഭാഷതന്‍ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവര്‍ന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേര്‍പാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രന്‍ വിട പറയുമ്പോള്‍, ആ സ്മരണകള്‍ക്കും ഗാനവീചികള്‍ക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നു.

Latest Stories

" ആ പന്ത് കാരണമാണ് ഞങ്ങൾ തോറ്റത് "; വിചിത്ര വാദവുമായി ആഴ്‌സണൽ പരിശീലകൻ

കാട്ടാക്കട അശോകൻ വധം; 8 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാ‍ർ, 11 വർഷത്തിന് ശേഷം വിധി

20 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ പേസര്‍, എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് ദ്വയാര്‍ത്ഥവും അശ്ലീലച്ചുവയും; റിപ്പോര്‍ട്ടര്‍ ടിവിയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കമ്മ്യൂണിസ്റ്റുകാര്‍ക്ക് മദ്യപിക്കണമെങ്കില്‍ വീട്ടില്‍ ആവാം; 'മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിനയ'മെന്ന് ബിനോയ് വിശ്വം

ഹാഷ്മി താജ് ഇബ്രാഹിം നേരിട്ട് ഹാജരാകണം; 24ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍; സിപിഎം നേതാവിന്റെ പരാതിയില്‍ കോടതി നടപടി; ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യന്‍ ടീം പ്രഖ്യാപനം, നയിക്കാനാര്?; നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി, പരാമർശം ആവർത്തിക്കില്ലെന്ന് ബോബി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം: എംഎൽഎയും കോൺഗ്രസ് നേതാക്കളും ഒളിവിൽ

ഗംഭീറിനായി പിആർ കളിക്കുന്നത് അവന്മാർ രണ്ട് താരങ്ങൾ, ഇതുപോലെ വാക്കിന് വിലയില്ലാത്ത ഒരുത്തനെ ഞാൻ കണ്ടിട്ടില്ല: മനോജ് തിവാരി