'കാരണഭൂതന് ' ശേഷം 'ഫീനിക്സ് പക്ഷി' സ്തുതിഗീതം തള്ളാതെയും കൊള്ളാതെയും മുഖ്യമന്ത്രി പിണറയി വിജയൻ

ജനുവരി 16-ന് തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങിൽ തനിക്ക് വേണ്ടി ആലപിക്കുന്ന ഗാനത്തെ നിരസിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പകരം ഇത്തരം ഘട്ടങ്ങളിലുള്ള നിരാശരായ മാധ്യമങ്ങളുടെ നീരസത്തിൻ്റെ പ്രകടനമായാണ് അദ്ദേഹം അതിനെ കണ്ടത്. ഇങ്ങനെയൊരു പാട്ട് വരുമ്പോൾ സകല കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടല്ലൊ, ആളുകൾക്ക് വല്ലാത്ത വിഷമമുണ്ടാകും സ്വാഭാവികമല്ലെ എന്നും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളാരും വ്യക്തി പൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തി പൂജയുടെ ഭാ​ഗമായി ഏതെങ്കിലും കാര്യങ്ങൾ ആർക്കും നേടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

“എനിക്കെതിരെ ഇത്രയധികം വിമർശനങ്ങൾ ഉയരുമ്പോൾ, ഒരു ചെറിയ പ്രശംസ പോലും നിങ്ങൾക്ക് ഗുരുതരമായ ഹൃദയവേദന ഉണ്ടാക്കുമെന്ന് എനിക്കറിയാം.” ജനുവരി 15 ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം സംതൃപ്തമായ ചിരിയോടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തങ്ങളുടെ 100 സ്ത്രീകളെ നിരത്തി പാടിപ്പിക്കാനാണ് കെഎസ്ഇഎയുടെ പദ്ധതി. കെഎസ്ഇഎ അംഗം പൂവത്തൂർ ചിത്രസേനൻ എഴുതിയ ഗാനം പിണറായിയെ ഒരുതരം യുദ്ധവീരനായി ചിത്രീകരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്: “ചെമ്പടക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ…” എന്നാണ് പാട്ടിന്റെ തുടക്ക വരികൾ.

കൊറോണയെയും നിപ്പയെയും കൊന്നൊടുക്കിയതിനും പ്രകൃതിദുരന്തങ്ങളിൽ നിന്ന് കേരളത്തെ രക്ഷിച്ചതിനും മാത്രമല്ല, കേരളത്തിലെ ഫ്യൂഡലിസം അവസാനിപ്പിച്ചതിനും ഈ ഗാനം അദ്ദേഹത്തെ ആദരിക്കുന്നു. മുന്നേ ഇറങ്ങിയ ഒരു ആരാധക വീഡിയോ ഒരിക്കൽ സിപിഎം നേതാവ് പി ജയരാജനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗങ്ങളിലൊരാളായ പി കൃഷ്ണപിള്ളയോട് ഉപമിച്ചിരുന്നു. അന്ന് അത്തരം പ്രവണതകളെ രൂക്ഷമായി വിമർശിച്ചവരിൽ ഒരാളാണ് പിണറായി വിജയൻ.

2022-ൽ സി.പി.എമ്മിൻ്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പിണറായിയെ ‘കാരണഭൂതൻ’ എന്ന് വിളിച്ച് ഒരു ബഹുജന ‘തിരുവാതിര’ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ സ്തു‌തിക്കുന്ന സംഘഗാനത്തിൽ പിണറായി വിജയനെ ‘ഫീനിക്‌സ് പക്ഷി’ ആയും ‘പടയുടെ നടുവിലെ പടനായകൻ’ ആയും വാഴ്ത്തുന്നത് ഏറെ ചർച്ചയായിരുന്നു. വ്യാഴാഴ്‌ചയാണ് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടനം. ‘സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. “ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തതമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നും പാട്ടിൽ പറയുന്നു.

Latest Stories

'പിണറായിയെ വേദിയിലിരുത്തി സ്തുതി ഗീതം'; കെഎസ്ഇഎ ഉദ്ഘാടന ചടങ്ങിൽ വാഴ്ത്തുപാട്ട് പാടി

ഓഹോ അപ്പോൾ സർഫ്രാസ് അല്ല? ഇന്ത്യൻ ടീമിലെ ഒറ്റുകാരൻ ഗംഭീറിന്റെ വിശ്വസ്തൻ; പുതിയ റിപ്പോർട്ട് ഇങ്ങനെ

'ഇത് ചരിത്രം', കലാമണ്ഡലത്തിലെ ആദ്യ നൃത്ത അധ്യാപകനായി ആര്‍ എല്‍ വി രാമകൃഷ്ണന്‍'; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം

'അയാൾ ഒരു അഹങ്കാരിയാണ്, അദ്ദേഹം കസേരയിൽ ഇരുന്നാൽ മറ്റുള്ളവർ നിലത്ത് ഇരിക്കണം'; വടിവേലുവിനെതിരെ ആരോപണവുമായി ജയമണി

രൂപയുടെ തകര്‍ച്ചയില്‍ സ്വര്‍ണം ഉയര്‍ച്ചയിലേക്ക്; ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ സ്വര്‍ണവില ഇടിയാന്‍ ഇടയാക്കുമോ?; വന്‍ വിലക്കയറ്റത്തിന് സാധ്യതയെന്നും AKGSMA

ഇപി ജയരാജൻ്റെ ആത്മകഥാ വിവാദം; ഡിസി ബുക്സ് മേധാവി എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു

പെപ് ഗ്വാർഡിയോളയുടെ വിവാഹമോചനത്തിന് പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയിലെ പുതിയ കരാറോ?

ഹെന്റെ മോനെ സഞ്ജു രണ്ടും കൽപ്പിച്ച്, ഒരുക്കങ്ങൾ നടത്തുന്നത് അയാളുടെ കീഴിൽ; ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ചെക്കൻ റെഡി

'സെയ്ഫ് അലി ഖാന് കുത്തേറ്റത് 6 തവണ'; ശസ്ത്രക്രിയ പൂർത്തിയായി, അപകട നില തരണം ചെയ്‌തെന്ന് റിപ്പോർട്ട്

വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കും