സംസ്ഥാനത്ത് വീടുകളില്ലാത്തവരുടെ പ്രശ്നം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ലൈഫ് പദ്ധതിയിലൂടെ ഇനിയും വീടുകള്‍ നിര്‍മിച്ചു നല്‍കും. ലൈഫിലൂടെ നാലു ലക്ഷത്തോളം വീടുകള്‍ അതിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. അവ കൊണ്ട് മാത്രം സര്‍ക്കാര്‍ തൃപ്തരല്ല. ഇനിയും വീടുകള്‍ നിര്‍മിച്ചു നല്‍കും.
വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടലുകള്‍ നടക്കുന്നു. ജനങ്ങളെല്ലാം നല്ലവരാണ് എന്നാല്‍ ചിലര്‍ക്ക് ആ മനസില്ല. പ്രത്യേക രീതിയിലുള്ള ദുഷ്ടമനസുള്ളവര്‍ നല്ല പദ്ധതികളെ തകര്‍ക്കാനുള്ള ശ്രമം നടത്തി. പരാതികള്‍ നല്‍കി, പല അന്വേഷണ ഏജന്‍സികളും വട്ടമിട്ട് പറന്നിട്ടും ഒന്നും സംഭവിച്ചില്ല. ലൈഫ് പദ്ധതി മുന്നോട്ടു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം എന്താണോ പറയുന്നത് അത് നടപ്പാക്കുന്ന പാര്‍ട്ടിയാണെന്നും പിണറായി പറഞ്ഞു.