'വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം'; സമഗ്ര പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി; 'പ്രധാനമന്ത്രി അനുകൂല നിലപാടെടുക്കുമെന്ന് കരുതുന്നു'

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും ആവശ്യമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടിലേത് ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്തബാധിത മേഖല സന്ദര്‍ശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ സമഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 9 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് അനുകൂല നിലപാടാണ് പൊതുവേയുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം അതിന് കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശനിയാഴ്ച പ്രധാനമന്ത്രി വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ പിണറായി വിജയന്‍ ആവശ്യങ്ങളറിയിച്ച് പ്രധാനമന്ത്രിക്ക് സംസ്ഥാനം കത്തു നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. കേന്ദ്രത്തിന്റെ പിന്തുണയ്ക്ക് നന്ദിയും മുഖ്യമന്ത്രി അറിയിച്ചു.

വയനാട്ടില്‍ 225 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മേപ്പാടിയില്‍ നിന്നും 148-ഉം നിലമ്പൂരില്‍ നിന്നും 77 മൃതദേഹങ്ങളും ലഭിച്ചു. ഇതിനുപുറമെ, വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനു മുകളിലോ ഉണ്ടെങ്കില്‍ മൃതദേഹമായി കണക്കാക്കുന്നതാണ് രീതി. ഒരാളുടെ ശരീരഭാഗങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് ലഭിക്കാനിടയുണ്ട്. ഇതെല്ലാം ഇപ്പോള്‍ തിരിച്ചറിയുന്നത് പ്രയാസമാണ്. എല്ലാ ശരീരഭാഗങ്ങളുടെയും മൃതദേഹങ്ങളുടെയും ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കാണാതായ 131പേരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. ശരീരങ്ങളുടെയും ശരീരഭാഗങ്ങളുടെയും 420 പോസ്റ്റുമോര്‍ട്ടം നടത്തി. 7 ശരീരഭാഗങ്ങളുടെ ഫൊറന്‍സിക് പരിശോധന നടത്തി. 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ജനകീയ തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടികളിലും കഴിയുന്നവരെക്കൂടി ഇതിന്റെ ഭാഗമാക്കും.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്