മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും; എഡിജിപിക്കെതിരായ നടപടി പ്രഖ്യാപിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. എഡിജിപി എംആർ അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെയുള്ള ഗുരുതര ആരോപണങ്ങളിലെ മൗനം വലിയ ചര്‍ച്ചയായ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. രാവിലെ 11 മണിക്കാണ് വാർത്താസമ്മേളനം.

ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തത് വരെയുള്ള കാര്യങ്ങളിൽ മുന്നണിക്ക് അകത്തും അസംതൃപ്തി രൂക്ഷമാണ്. എഡിജിപിക്കെതിരായ നടപടി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.

അതേസമയം തൃശൂർ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് എഡിജിപി എംആർ അജിത് കുമാർ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും. ഒരാഴ്ച കൊണ്ട് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. നാല് മാസം കഴിഞ്ഞാണ് ക്രമസമാധന ചുമതലയുള്ള എഡിജിപി റിപ്പോർട്ട് നൽകുന്നത്.

മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എംആർ അജിത് കുമാർ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. തൃശൂർ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടികാട്ടി തൃശൂർ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. പൂർണ ഉത്തരവാദിത്വം കമ്മീഷണറിൽ മാത്രം ഒതുക്കുമോ, മറ്റെന്തെങ്കിലും ശുപാർശ എഡിജിപിയുടെ റിപ്പോർട്ടിലുണ്ടാകുമോയെന്നാണ് അറിയേണ്ടത്.

Latest Stories

'സിഖ് വികാരം വ്രണപ്പെടുത്തി'; രാഹുല്‍ ഗാന്ധിക്കെതിരെ യുപിയിലും ഡൽഹിയിലും കേസ്

IND vs BAN: സീനീയേഴ്‌സിനെ സീറ്റിലിരുത്തി ജൂനിയേഴ്‌സിന്റെ പകര്‍ന്നാട്ടം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്

ലുക്കും സ്റ്റൈലും 'ജയിലറി'ന് സമാനം, വിനായകന് പകരം സാബുമോന്‍, ഒപ്പം ബച്ചനടക്കമുള്ള താരങ്ങളും; വേട്ടയ്യൻ പ്രിവ്യൂ ചര്‍ച്ചയാകുന്നു

എടാ രോഹിത്തെ ചെറുക്കന്റെ താടിയെല്ലിന് തട്ടാതെ, ക്യാമറ നിന്നെ നോക്കി ഇരിപ്പുണ്ട്; ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ആരാധകരെ ചിരിപ്പിച്ച് നായകനും ഗില്ലും കോഹ്‌ലിയും; വീഡിയോ കാണാം

'മാധ്യമങ്ങൾ വിവാദ നിർമ്മാണ ശാലയായി, കേരളത്തിലെ ജനങ്ങളും സർക്കാരും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു'; മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

എഡിജിപിയ്ക്ക് വീണ്ടും ചെക്ക് പറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ; സോളാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, പ്രതിഫലത്തിന്റെ തെളിവുകള്‍ നിരത്തി പിവി അന്‍വര്‍

'ഇന്ന് 11 മണിക്ക് പറയാൻ പറ്റിയ ചില പഴഞ്ചൊല്ലുകൾ നൽകാമോ? തിരുവനന്തപുരത്ത് ഒരാൾക്ക് വേണ്ടി അർജന്റാണ്'; മുഖ്യമന്ത്രിയെ പരിഹസിച്ച് വിടി ബൽറാമിന്റെ പോസ്റ്റ്

ഒത്തുതീര്‍പ്പിന് പണം വാങ്ങിയിട്ടില്ല, രണ്ട് വീഡിയോയും ഡിലീറ്റ് ചെയ്യുകയാണ്.. നിര്‍മ്മാതാവിന്റെ മാനസികാവസ്ഥ മനസിലാക്കാം: ഉണ്ണി വ്‌ളോഗ്‌സ്

'കുട്ടികള്‍ എന്റെ ബോളിംഗ് ആക്ഷന്‍ അനുകരിക്കരുത്'; അഭ്യര്‍ത്ഥിച്ച് ജസ്പ്രീത് ബുംറ

ക്യൂബ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു; ഇറാനും സിറിയക്കുമൊപ്പം പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; നടപടിക്കെതിരെ 73 രാജ്യങ്ങളിലെ പ്രതിനിധികള്‍; യുഎസിനെതിരെ പ്രതിഷേധം