മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.
പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നിൽ പങ്കെടുക്കാൻ സാധ്യതയില്ല. സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ കെസിബിസി പ്രതിനിധികൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം 570 പേരായിരുന്നു വിരുന്നിൽ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുൻവർഷത്തെ വിരുന്നിന്റെ ചെലവ്.
അതേസമയം, ഒന്നര മാസത്തിന് ശേഷം സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. നവകേരളസദസ് നടന്നിരുന്നതിനാൽ പതിവ് കാബിനറ്റ് ഇതുവരെ വിവിധ ജില്ലകളിലായിരുന്നു. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗം കൂടിയാണ്. നിയമസഭാ സമ്മേളനത്തിന്റെ തീയതി ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചേക്കും.