മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നു രാജ്ഭവന്‍ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് കെടിഡിസി മാസ്‌കോട്ട് ഹോട്ടലിലാണു വിരുന്ന്. മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മറ്റു രാഷ്ട്രീയ നേതാക്കള്‍, മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ക്ക് വിരുന്നിലേക്ക് ക്ഷണമുണ്ട്.
ഗവര്‍ണര്‍ വിളിച്ച ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനു ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല.
Read more
ഈ വര്‍ഷം തലസ്ഥാനത്ത് നടന്ന ഓണാം വാരാഘോഷ സമാപന പരിപാടിയില്‍ സര്‍ക്കാര്‍ തന്നെ ഒഴിവാക്കിയതില്‍ ഗവര്‍ണര്‍ മുന്‍പ് നീരസം പ്രകടിപ്പിച്ചിരുന്നു.