സംസ്ഥാനത്ത് വീണ്ടും മുഖ്യമന്ത്രി-ഗവർണർ പോര്; മലപ്പുറം പരാമർശത്തിൽ ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കും

മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു ദിനപത്രത്തിൽ നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. വിഷയത്തിൽ വിശദീകരണം തേടി ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ നേരത്തേ വിളിച്ചുവരുത്തിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് തടയുകയായിരുന്നു. ചട്ടപ്രകാരം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഗവർണറെ കാണേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ, ബിസിനസ് റൂൾസ് അനുസരിച്ച് അവരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്ന് ഗവർണർ വാദിക്കുന്നു.

വിഷയത്തിൽ ഗവർണർ വീണ്ടും സർക്കാരിന് കത്തയക്കുമെന്നാണ് സൂചന. തൻ്റെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി എന്തോ മറച്ചുവെക്കുകയാണെന്ന് ഗവർണർ അടുത്തിടെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പരാമർശിച്ചിരുന്നു. പിണറായി വിജയൻ്റെ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്. ചൊവ്വാഴ്‌ച മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ പറഞ്ഞു: “കഴിഞ്ഞ മൂന്ന് വർഷമായി നിങ്ങളുടെ പരസ്യ പ്രസ്താവനകൾ അനുസരിച്ച് ദേശവിരുദ്ധവും രാജ്യവിരുദ്ധവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള എൻ്റെ അപേക്ഷയിൽ നിങ്ങളുടെ മൗനവും നിഷ്‌ക്രിയത്വവും അമിതമായ കാലതാമസവുമാണ് സൃഷ്ട്ടിക്കുന്നത്. ഇത് കൗതുകമുണർത്തുന്നവയാണ്, അവ നിങ്ങൾക്ക് എന്തെങ്കിലും മറയ്ക്കാനുണ്ടെന്ന ധാരണ സൃഷ്ടിക്കുകയും ചെയ്യുന്നു.”

സാങ്കേതികതയുടെ മറവിൽ ക്രിമിനൽ പ്രവർത്തനങ്ങൾ മറച്ചുവെക്കാനാകില്ലെന്നും രാഷ്ട്രപതിയെ ധരിപ്പിക്കാൻ വിഷയത്തിൽ വിശദീകരണം തേടിയെന്നും ഗവർണർ കത്തിൽ ചൂണ്ടിക്കാട്ടി. ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നത് ചട്ടങ്ങളുടെ ലംഘനമായും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലെ പരാജയമായും കണക്കാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ കത്തിന് ഇത്തവണ മറുപടി നൽകണമോയെന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്.

എന്താണ് ദേശവിരുദ്ധ പ്രവർത്തനങ്ങളെന്നും ദേശവിരുദ്ധർ ആരെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഗവർണർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി ചോദിച്ചു. മലപ്പുറത്തെ സംബന്ധിച്ചും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണത്തെ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകൾ വിവാദമായതോടെ പിണറായി വിജയൻ നിഷേധിച്ചിരുന്നു.

ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മലപ്പുറത്തെ സംബന്ധിച്ചും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണത്തെ ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള പ്രസ്താവനകൾ വിവാദമായതോടെ പിണറായി വിജയൻ അത് നിഷേധിച്ചിരുന്നു. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച അഭിമുഖം സംബന്ധിച്ച് ഒക്ടോബർ മൂന്നിന് ഗവർണർ കത്തയച്ചു. സെപ്തംബർ 21 ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച കള്ളപ്പണത്തിൻ്റെയും ഹവാല പണത്തിൻ്റെയും കണക്കുകളും അഭിമുഖത്തിലെ മൊഴികളും അദ്ദേഹം ഉദ്ധരിച്ചു. അനധികൃതമായി സമ്പാദിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഗുരുതരമായ കാര്യം. ദേശവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് പിണറായി വിജയൻ അറിഞ്ഞതെങ്ങനെയെന്നും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘങ്ങളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു.

ചീഫ് സെക്രട്ടറിക്ക് താൻ അയച്ച കത്ത് ഭരണഘടനാ വ്യവസ്ഥകൾക്കും ധാർമ്മികതയ്ക്കും എതിരായ ഒന്നായി ഒരു തരത്തിലും വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തുവഴി അനധികൃതമായി സമ്പാദിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന ഗുരുതരമായ കുറ്റകൃത്യം ഭരണഘടനാപരമായ ധാർമ്മികത ചൂണ്ടിക്കാട്ടി സാധാരണ ഭരണപരമായ കാര്യങ്ങൾ തള്ളിക്കളയാനാവില്ല,’ ഗവർണർ കത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യ.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍