കേരള പൊലീസിനെ പ്രതിരോധത്തിലാക്കിയ അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനു പിന്നാലെ കൂടുതല്‍ ക്രമവിരുദ്ധ നടപടികളുടെ വിവരങ്ങള്‍ പുറത്ത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചീഫ് സെക്രട്ടറി വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്നും ആരോപണം ഉയരുന്നുണ്ട്.
ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അടുത്തിടെയാണ് ജീപ് കോംപസ് എന്ന ഈ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്. ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പൊലീസ് മേധാവിയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.