കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് കുട്ടിക്ക് പരിക്ക്; അപകടം കളിക്കുന്നതിനിടെ

കണ്ണൂര്‍ ധര്‍മ്മടത്ത് ബോംബ് പൊട്ടിത്തെറിച്ച് കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ പന്ത്രണ്ട് വയസുകാരന്‍ ശ്രീവര്‍ധനാണ് അപകടത്തില്‍ പരിക്കേറ്റത്. കളിക്കുന്നതിനിടെ കയ്യില്‍ കിട്ടിയ ഐസ്‌ക്രീം ബോള്‍ എടുത്തെറിഞ്ഞപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. കുട്ടിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈക്കും, മുഖത്തും നെഞ്ചിനും പരിക്കേറ്റു.

ഉച്ചക്ക് രണ്ടരയേടെയാണ് സംഭവം. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ബോള്‍ തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന പറമ്പിലേക്ക് പോയപ്പോള്‍ അതെടുക്കാന്‍ പോകുകയായിരുന്നു ശ്രീവര്‍ധന്‍. ഐസ്‌ക്രീം ബോള്‍ രൂപത്തിൽ ഉള്ള ബോംബ് കണ്ട് കുട്ടി എടുത്തതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ‘ഐസ്‌ക്രീം ബേംബ്’ കണ്ടെത്തി. ഇതിന് മുമ്പും സമാന സംഭവങ്ങള്‍ കണ്ണൂരില്‍ നടന്നിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് പരിക്കേറ്റ ശ്രീവര്‍ധന്‍. കുട്ടിയുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

Latest Stories

ഉച്ചഭക്ഷണം വരെ ഒഴിവാക്കി ക്യൂവിൽ; തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു ചിത്രത്തിന് ഐഎഫ്എഫ്‌കെയിൽ എന്തിനാണ് ഇത്ര തിരക്ക്?

BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ

അമ്മയുടെ മൃദദേഹം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി മകൻ; പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പൊലീസ്, സംഭവം കൊച്ചിയിൽ

ഒരാൾ ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണോ? 2025-ൽ പ്രവേശിക്കുന്നതിന് മുമ്പ് പൊളിച്ചെഴുതേണ്ട 10 മിത്തുകൾ

രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ