Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കുട്ടികളെ കവചമാക്കി ശബരിമലയില്‍ കലാപം നടത്തിയ രക്ഷിതാക്കള്‍ക്ക് പണിയാകും; നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

, 3:33 pm

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടത്തിയ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു.

ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കുട്ടികളെ മുന്‍നിര്‍ത്തി നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി ഉടന്‍ ഉണ്ടാകുമെന്നും നിയോഗിച്ചത് രക്ഷിതാക്കള്‍ ആണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടിയെടുക്കാനാണ് നിര്‍ദ്ദേശമെന്നും പി സുരേഷ് പറഞ്ഞു.

സുപ്രീം കോടതി വിധിക്ക് പിന്നാലെ മല ചവിട്ടാനെത്തിയ ആകിടിവിസ്റ്റ് രഹന ഫാത്തിമയും തെലുങ്ക് മാധ്യമപ്രവര്‍ത്തക കവിതയും തങ്ങള്‍ മല ചവിട്ടാത്തതിന് കാരണം കുട്ടികളെ മുന്‍നിര്‍ത്തി സമരം നടത്തിയതിനാലാണെന്ന് പറഞ്ഞിരുന്നു. പ്രതിഷേധം നടത്തിയത് കുട്ടികളെ മുന്‍നിര്‍ത്തിയാണ്. തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കുട്ടികളെ ബുദ്ധിമുട്ടിക്കുന്നതിനോട് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പിന്മാറുന്നത് എന്നുമായിരുന്നു തെലുങ്ക് മാധ്യമപ്രവര്‍ത്തക കവിത പറഞ്ഞിരുന്നത്.

മലയിറങ്ങാന്‍ തീരുമാനിച്ചത് കുട്ടികളെ പ്രശ്നത്തിലാക്കാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണെന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ രഹന ഫാത്തിമയും വ്യക്തമാക്കിയിരുന്നു.

Advertisement