ഈ വര്‍ഷം സ്‌കൂളുകളില്‍ പ്രവേശനം നേടിയവരുടെ കണക്കുകള്‍ നിയമസഭയില്‍ വിശദീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി കുറവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 45573 കുട്ടികളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം ഈ വര്‍ഷം ഒന്നാം ക്ലാസില്‍ 37522 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 348741 കുട്ടികള്‍ കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. എന്നാല്‍ ഇത്തവണ 303168 പേര്‍ മാത്രമാണ് പ്രവേശനം നേടിയിരിക്കുന്നത്.
അതേസമയം രണ്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുമുണ്ട്. 119970 കുട്ടികളാണ് കൂടുതലായി ഈ ക്ലാസുകളിലേക്ക് എത്തിയിരിക്കുന്നതെന്നും മന്ത്രി രേഖമൂലം നിയമസഭയെ അറിയിച്ചു.
അധ്യയന വര്‍ഷം ആരംഭിച്ച് ആറാമത്തെ പ്രവൃത്തി ദിവസത്തെ കുട്ടികളുടെ ഹാജര്‍ നില അടിസ്ഥാനമാക്കിയാണ് പുറത്തുവിട്ടിരിക്കുന്ന കണക്ക്.