വിഴിഞ്ഞം തുറമുഖത്തിറങ്ങാന്‍ ചൈനീസ് പൗരന്‍മാര്‍ക്ക് അനുമതി; മോദി അദാനി ബന്ധത്തിന്റെ തെളിവാണെന്ന് ജയറാം രമേശ്

വിഴിഞ്ഞം തുറമുഖത്ത് ക്രെയിനുമായെത്തിയ കപ്പലിലെ ചൈനീസ് പൗരന്‍മാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയ കേന്ദ്ര നിലപാടിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. നിലവിലെ നിയമം അനുസരിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് തുറമുഖത്തിറങ്ങാന്‍ അനുമതി നല്‍കാറില്ലെന്നും മോദി അദാനി ബന്ധത്തിന്റെ തെളിവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

അദാനിക്കായി നിയമങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കുകയാണ്. നിലവില്‍ കപ്പലില്‍ എത്തുന്ന ജീവനക്കാര്‍ക്ക് തുറമുഖത്ത് വിസയില്ലാതെ ഇറങ്ങാന്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അഫ്ഗാനിസ്താന്‍, ചൈന, എത്യോപിയ, ഇറാഖ്, പാകിസ്താന്‍, സൊമാലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്ക് അനുമതി നല്‍കാറില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ നിര്‍ദ്ദേശങ്ങളെല്ലാം മാറ്റി മറിച്ചത് അദാനിക്ക് വേണ്ടിയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ക്രെയിന്‍ നിര്‍മ്മാതാക്കളായ ഷാന്‍ഗായ് പിയുടെ കപ്പലായ ഷെന്‍ ഹുവെ 15ലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവച്ചത്. കപ്പലിനെ ആഘോഷപൂര്‍വ്വം വരവേറ്റെങ്കിലും ജീവനക്കാര്‍ക്ക് നാല് ദിവസമായി കരയിലിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കരയിലിറങ്ങാന്‍ അനുവാദം ലഭിച്ചത്. എന്നാല്‍ മോശം കാലാവസ്ഥ മൂലം ക്രയിനുകള്‍ പൂര്‍ണ്ണമായും ഇറക്കാന്‍ കഴിഞ്ഞിട്ടില്ല.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ