കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം; ഇടതുപക്ഷ 'നന്നാക്കികള്‍' അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നു; ആഞ്ഞടിച്ച് ചിന്ത ജെറോം

കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ഡോ. ചിന്ത ജെറോം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയില്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂര്‍വം അര്‍ത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമര്‍ശനങ്ങളുമായി ഒരുകൂട്ടര്‍ ഇറങ്ങി പുറപ്പെടുന്നത്.

വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിര്‍ണയിക്കാനുള്ള പ്രധാനപ്പെട്ട ചര്‍ച്ചകളുടെ ഇടമാണ് പാര്‍ട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാര്‍ക്‌സിസം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിയാണ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തത്.

ഇതിന്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ‘ നന്നാക്കികള്‍’ പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയര്‍ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികള്‍ ഒരിക്കലും മായില്ല എന്ന് ബോര്‍ഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധര്‍ – അസത്യ പ്രചാരകര്‍ കള്ളങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. അവര്‍ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാന്‍ തയ്യാറാവണമെന്നും ചിന്ത പറഞ്ഞു.

Latest Stories

ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായി അത് സംഭവിച്ചു!, ഗാബ ടെസ്റ്റില്‍നിന്ന് സൂപ്പര്‍താരത്തെ പുറത്താക്കാന്‍ ഓസീസ്

4,23,554 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി; ആയിരം ഭൂരഹിതര്‍ക്ക് കൂടി ഭൂമി, മുന്‍ഗണന അതിദരിദ്രര്‍ക്ക്; ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു

അടുത്ത മത്സരത്തിൽ ബുംറക്ക് എതിരായ എന്റെ പ്ലാൻ ഇങ്ങനെ, അപ്പോൾ കാണാം കളി; മിച്ചൽ മാർഷ് പറയുന്നത് ഇങ്ങനെ

BGT 2024: "ദീർഘകാലം അവന് ക്രിക്കറ്റിൽ തുടരാൻ സാധിക്കില്ല, അതിന് കാരണം ആ താരത്തിന്റെ വണ്ണമാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ താരം

ചാണ്ടി ഉമ്മനെ അനുകൂലിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ പാർട്ടി നടപടി

ശത്രുക്കളായി ജനിച്ചവരല്ല, ധനുഷിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷെ സഹികെട്ടാല്‍ എന്ത് ചെയ്യും: നയന്‍താര

എന്റെ ചെറുമകനോട് ഞാൻ ധോണിയെ വെറുതെ വിടാൻ പറഞ്ഞു, അപ്പോൾ അന്നത്തെ ഇന്ത്യൻ നായകൻ...; വമ്പൻ വെളിപ്പെടുത്തലുമായി ലക്നൗ ഉടമ

BGT 2024-25: രോഹിത്തിനേക്കാള്‍ നന്നായി ബോളര്‍മാരെ ഉപയോഗിക്കുന്ന താരം ഇന്ത്യന്‍ ടീമിലുണ്ട്; നിരീക്ഷണവുമായി സൈമണ്‍ കാറ്റിച്ച്

BGT 2024: "രോഹിതിനെ താഴ്ത്തുന്നവർ ഒന്ന് സൂക്ഷിച്ചോ, ചെക്കൻ വേറെ ലെവൽ ആണ്"; പിന്തുണച്ച് സുനിൽ ഗവാസ്കർ

ഏറ്റവും മൂല്യമുള്ള കളിക്കാരൻ മുതൽ ഏറ്റവും ഉയർന്ന സ്കോർ വരെ: ഐപിഎൽ 2024 സീസണിലെ മികച്ച റെക്കോർഡുകൾ