ചിത്തരഞജ്ന്‍ എം.എല്‍.എയുടെ പരാതി; അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ച് ഹോട്ടല്‍

ഭക്ഷണത്തിന് അമിത വില ഈടാക്കിയെന്ന് ആരോപിച്ച് പി പി ചിത്തരഞജ്ന്‍ എംഎല്‍എ പരാതി പറഞ്ഞ ഹോട്ടലില്‍ അപ്പത്തിനും മുട്ടക്കറിക്കും വില കുറച്ചു. മുട്ടറോസ്റ്റിന് അമിത വില ഈടാക്കിയെന്ന് ആരോപിച്ച് കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലിനെതിരെ കഴിഞ്ഞ ദിവസമാണ് പി പി ചിത്തരജ്ഞന്‍ എംഎല്‍എ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

സിംഗിള്‍ മുട്ട റോസ്റ്റിന് 50 അമ്പത് രൂപ ആയിരുന്നത് കുറച്ച് 40 രൂപയാക്കി. അപ്പത്തിന് 15 രൂപ ആയിരുന്നത് 10 രൂപയാക്കിയും കുറച്ചിട്ടുണ്ട്. മെനുവില്‍ തിരുത്തല്‍ വരുത്തിയതായി ഹോട്ടല്‍ ഉടമ അറിയിച്ചു.

അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ ഈടാക്കിയതിനെതിരെയാണ് എംഎല്‍എ പരാതി ഉന്നയിച്ചത്.

‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല.’

‘ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്’, എന്നായിരുന്നു എം.എല്‍.എ ആരോപിച്ചത്.

എന്നാല്‍ തങ്ങളുടെ ഹോട്ടലിലെ മുട്ടറോസ്റ്റ് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണെന്നും,അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അടക്കമുള്ളവ ചേര്‍ത്ത് ഉണ്ടാക്കുന്നതിനാലാണ് വിലയില്‍ വ്യത്യാസം എന്നുമാണ് ഹോട്ടലുടമ അന്വേഷിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഗുണനിലവാരത്തിന് ആനുപാതികമായാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വില ഈടാക്കുന്നതെന്നായിരുന്നു വിശദീകരണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം