'നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു'; അമ്പതിനായിരം പേര്‍ സഭ വിട്ടു: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്

നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ടുപോകുന്നുവെന്ന് സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ‘എതീസ്റ്റ്’ സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്വര്‍ക്കുണ്ടെന്നും ഒരു സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞെന്ന് ബിഷപ്പ് പ്രസംഗിച്ചു. തൃശൂര്‍ മെത്രാനായി 18 വര്‍ഷം പിന്നിടുന്നതിനിടെ 50,000 പേര്‍ കുറഞ്ഞു. 35 വയസ് കഴിഞ്ഞ 15,000 ഓളം യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുകയാണ്. അനേകായിരങ്ങള്‍ വിവാഹമോചനം തേടുന്നു. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് ആരോപിച്ചു.

ബിഷപ്പ് പറഞ്ഞത്’

ത്രിത്വത്തില്‍ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് സഭയെ നശിപ്പിക്കാന്‍ സഭാ വിശ്വാസത്തിനും ത്രിത്വത്തിനും എതിരായി പ്രവര്‍ത്തനങ്ങള്‍ നടന്നു. പിന്നെ വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായി. ഇന്ന് കുടുംബത്തെയാണ് തകര്‍ക്കുന്നത്. കുടുംബത്തെ രക്ഷിക്കാതെ, സഭയേയും സമൂഹത്തേയും ലോകത്തേയും രക്ഷിക്കാനാകില്ല.

നാല് ദിവസം മുന്‍പ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് എന്നോട് പറഞ്ഞു. തൃശൂരില്‍ പുതിയ പ്രസ്ഥാനം ശക്തമായി നടക്കുന്നുണ്ട്. കേരളം മുഴുവന്‍ അതിന്റെ നെറ്റ് വര്‍ക്കുണ്ട്. പിതാവറിയാത്ത ഒരു ഗ്രൂപ്പ് ഇവിടെ വളര്‍ന്ന് വന്നിട്ടുണ്ട്. നിരീശ്വരവാദികളുടേത് ഒരു പാട് പ്രതിസന്ധികളുള്ള ഈ കാലഘട്ടത്തില്‍ കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാനാകില്ല.

തൃശൂര്‍ മെത്രാനായതിന് ശേഷം 18 വര്‍ഷമായി. 50,000ഓളം പേര്‍ കുറഞ്ഞു. സഭ വളരുകയാണോ, തളരുകയാണോ?. 10,000നും 15,000നും ഇടയില്‍ എണ്ണത്തില്‍ 35 കഴിഞ്ഞ യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം വളരെയേറെയായി. വിവാഹമോചനം തേടി വരുന്നവര്‍ അനേകായിരങ്ങളായി.

Latest Stories

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും