പോരിനിടെ അല്‍പ്പം മധുരം; രാജ്ഭവനില്‍ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവര്‍ണര്‍

രാജ്ഭവനില്‍ നടക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെയാണിത്. ഈ മാസം 14 നാണ് പരിപാടി.

കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു ക്ഷണം. സര്‍ക്കാറുമായി പരസ്യമായ ഏറ്റുമുട്ടല്‍ നടക്കുമ്പോഴുള്ള ഗവര്‍ണറുടെ ഈ നീക്കം, സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കാത്തതിലുള്ള മധുരപ്രതികാരമായാണ് പറയുന്നത്.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്.

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ എത്ര തിരക്കുണ്ടായാലും രാജ്ഭവനിലെത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലര്‍ത്തുന്ന കീഴ്വഴക്കം. സ്പീക്കര്‍ എ.എന്‍.ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിനെത്തും.

തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും പരിപാടികള്‍ സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു