വിട്ടുമാറാത്ത പനി, ശരീര ഭാഗങ്ങളില്‍ ചുവന്ന് പൊങ്ങിയ നിറം, നാവിലും കുമിളകള്‍; അവണൂരില്‍ കുട്ടികളില്‍ രോഗം പടരുന്നു

കൊല്ലം, അവണൂര്‍ ഭാഗത്ത് കുട്ടികളില്‍ അജ്ഞാത പനി പടരുന്നു. തക്കാളി പനിയെന്നാണ് നിലവിലുള്ള സംശയം . കൊട്ടാരക്കര നഗരസഭ ഒന്നാം വാര്‍ഡിലും നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലും ഉള്‍പ്പെട്ട അവണൂര്‍ ഭാഗത്താണ് രോഗബാധിതരേറെ . പനി ബാധിച്ച 8 കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അങ്കണവാടിയിലെ കുട്ടികളിലാണ് കൂടുതല്‍ പനി ബാധിതരെന്നാണ് വിവരം.

വിട്ടുമാറാത്ത പനിയും ശരീര ഭാഗങ്ങളിലെ ചുവന്ന് പൊങ്ങിയ നിറവും ആണ് ലക്ഷണം. ചില കുട്ടികള്‍ക്ക് നാവിലും കുമിളകള്‍ ഉണ്ട്. ആഹാരം കഴിക്കാതെ വന്നതോടെ ഡോക്ടര്‍മാരെ സമീപിക്കുകയായിരുന്നു.

തക്കാളി പനിയുടെ ലക്ഷണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗത്തെക്കുറിച്ച് പരിശോധന ആരംഭിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്