രണ്ടില്ലെങ്കിലും ചങ്ക് ഒന്നെങ്കിലും വേണം; ആഭ്യന്തര വകുപ്പ് പണി അറിയാവുന്ന ആരെയെങ്കിലും ഏല്പിക്കേണ്ട സമയം എന്നോ അതിക്രമിച്ചെന്ന് ഹരീഷ് വാസുദേവൻ

കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി അഡ്വ. ഹരീഷ് വാസുദേവൻ. പോലീസ് സേന തുടർച്ചയായി ക്രിമിനൽവൽക്കരിക്കപ്പെടുമ്പോൾ, ഉദ്യോഗസ്ഥർ അധികാരം ദുർവിനിയോഗം ചെയ്യുമ്പോൾ, അഴിമതി നടത്തുമ്പോൾ അവരെ തിരുത്താൻ, ശരിയായ വഴിക്ക് നടത്താൻ, നേതൃഗുണം വേണമെന്ന് ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അത് ചെയ്യുക എന്ന പണിയാണ് സത്യത്തിൽ മുഖ്യമന്ത്രിയുടേത്. ആ അർത്ഥത്തിൽ, പിണറായി വിജയന്റെ ഭരണനേതൃഗുണം പൊള്ളയായ, ഊതിപ്പെരുപ്പിച്ച ഒന്നല്ലേ എന്നു സംശയമുണ്ട്. ആഭ്യന്തരവകുപ്പ് ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയൻ പരാജയമാണ് എന്നാണ് നിരവധി സംഭവങ്ങൾ തെളിയിക്കുന്നത്. ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള പണി അത് അറിയാവുന്ന ആരെയെങ്കിലും ഏല്പിക്കേണ്ട സമയം എന്നോ അതിക്രമിച്ചെന്നും ഹരീഷ് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

പിണറായി വിജയൻ ഒരു മികച്ച ഭരണാധികാരി ആണോ?
പോലീസ് സേന തുടർച്ചയായി ക്രിമിനൽവൽക്കരിക്കപ്പെടുമ്പോൾ, ഉദ്യോഗസ്ഥർ അധികാരം ദുർവിനിയോഗം ചെയ്യുമ്പോൾ, അഴിമതി നടത്തുമ്പോൾ അവരെ തിരുത്താൻ, ശരിയായ വഴിക്ക് നടത്താൻ, നേതൃഗുണം വേണം. രണ്ടെണ്ണം ഇല്ലെങ്കിലും ചങ്ക് ഒന്നെങ്കിലും വേണം. ലീഡർഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷൻ വീഡിയോയിൽ BGM ഇട്ടല്ല, ഭരണാധികാരിയുടെ പ്രവർത്തിയിൽ ആണ്. അത് ജനങ്ങൾക്ക് അനുഭവവേദ്യമാക്കണം.
ഒരു ഭരണാധികാരി ചെയ്യുന്ന തെറ്റുകൾ ചോദ്യം ചെയ്യാതെ കൂടെ നിൽക്കുന്ന ഉദ്യോഗസ്ഥ-പോലീസ് വൃന്ദങ്ങളേ അതേപോലെ പ്രത്യുപകാരമായി സഹായിക്കുക എന്നതാണ് ഇന്ന് കേരളഭരണത്തിൽ കാണുന്നത്. CPM അണികൾ സർക്കാരിന്റെ വീഴ്ചകൾ ഓടിനടന്നു ന്യായീകരിച്ചുകൊള്ളും. അവർ സ്വയം കരുതുന്നത് അതവരുടെ എന്തോ ഉത്തരവാദിത്തം എന്ന നിലയ്ക്കാണ്.
CPM ന്റെയും LDF ന്റെയും രാഷ്ട്രീയ നയമല്ല ഭരണത്തിൽ നടക്കുന്നത് എന്നു വെളിവുള്ള ഏത് ഇടതുപക്ഷ നേതാവും വോട്ടറും സമ്മതിക്കും.
മുന്നണിയുടെ നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന പണിയാണ് പിണറായി വിജയനെന്ന ആളെ ആ മുന്നണി ഏല്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് അത് ചെയ്യുക എന്ന പണിയാണ് സത്യത്തിൽ മുഖ്യമന്ത്രിയുടേത്.
ആ അർത്ഥത്തിൽ, പിണറായി വിജയന്റെ ഭരണനേതൃഗുണം പൊള്ളയായ, ഊതിപ്പെരുപ്പിച്ച ഒന്നല്ലേ എന്നു സംശയമുണ്ട്. നേതാവ് എന്ന നിലയിൽ നൂറുശതമാനം പാർട്ടിയെയും മുന്നണിയെയും നയിക്കുന്നതിലും അണികളെ കൂടെ നിർത്തുന്നതിലും വിജയിച്ചപ്പോഴും, ആഭ്യന്തരവകുപ്പ് ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയൻ പരാജയമാണ് എന്നാണ് നിരവധി സംഭവങ്ങൾ തെളിയിക്കുന്നത്.
ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള പണി അത് അറിയാവുന്ന ആരെയെങ്കിലും ഏല്പിക്കേണ്ട സമയം എന്നോ അതിക്രമിച്ചു.
ഇത് തുറന്നു പറയേണ്ട ആളുകളുടെ വായിലെല്ലാം ഓരോ എല്ലിൻ കഷണങ്ങൾ ഉണ്ട്. കുരയ്ക്കാൻ അതൊരു തടസ്സമാണ്. എനിക്കില്ല.

Latest Stories

INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

RR VS KKR: എന്റെ പൊന്ന് സഞ്ജു ഇങ്ങനെ പോയാൽ കാത്തിരിക്കുന്നത് വമ്പൻ പണി, ഇഷാനും രാഹുലും നമ്മളായിട്ട് കാര്യങ്ങൾ എളുപ്പമാക്കല്ലേ; സ്ഥിരത ഇനി കോമഡിയല്ല സാംസൺ

ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ

'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'

അഡ്മിഷന്‍ വേണമെങ്കില്‍ ലഹരിയോട് 'നോ' പറയണം; പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല