ഗവർണറിനും കറുപ്പിനെ പേടിയോ? തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ കറുപ്പ് വസ്ത്രം ധരിച്ചുവരരുതെന്ന് സർക്കുലർ, വിവാദം

തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളിൽ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി സർക്കുലർ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയാണ് കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂൾ അധികൃതരാണ് സർക്കുലർ ഇറക്കിയത്.

Read more

രക്ഷിതാക്കൾ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. മറ്റന്നാൾ സ്കൂൾ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. സർക്കുലർ ഇതിനോടകം വിവാദമായിട്ടുണ്ട്.