Connect with us

KERALA

വെള്ളാപ്പള്ളിയ്ക്ക് പിന്നാലെ എന്‍ഡിഎ മടുത്ത് ജാനുവും; ‘ഇടതു വലതു മുന്നണിയില്‍ ആര് അഭയം തന്നാലും ചര്‍ച്ചയ്ക്ക് തയാര്‍’

, 2:32 pm

രാഷ്ട്രീയ നിലപാടുകളില്‍ മലക്കംമറിഞ്ഞ് ജനാധിപത്യ രാഷ്ട്രീയ സഭാ ചെയര്‍പേഴ്സണ്‍ സി.കെ ജാനു. അര്‍ഹിക്കുന്ന പരിഗണന എല്‍ഡിഎഫോ യുഡിഎഫോ നല്‍കിയില്ല. അതു കൊണ്ട് മാത്രമാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്.  ഇടതു മുന്നണിയോ വലതു മുന്നണിയോ അര്‍ഹിക്കുന്ന പരിഗണന നല്‍കിയാല്‍ അവരുടെ കൂടെ നില്‍ക്കുമായിരുന്നു.

ഇരുമുന്നണികളും തങ്ങളെ വോട്ടുബാങ്ക് മാത്രമായിട്ടാണ് കണ്ടത്. അര്‍ഹിക്കുന്ന പരിഗണന ഇരുകൂട്ടരും നല്‍കിയില്ല. എല്‍ഡിഎഫും യുഡിഎഫും ആവശ്യമായ പരിഗണന നല്‍കയാല്‍ അവരുടെ കൂടെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താം. എല്‍ഡിഎഫാണ് മുന്നണിയെന്ന രീതിയില്‍ തങ്ങളെ പരിഗണിക്കേണ്ടതെന്നും സി.കെ ജാനു അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കൂടെയാണ് ഞങ്ങളുടെ ഭൂരിഭാഗം പേരും പ്രവര്‍ത്തിച്ചത്. അവരുടെ രക്തവും ജീവിതവും ഈ പ്രസ്ഥാനത്തിനു വേണ്ടിയാണ് നല്‍കിയത്. പക്ഷേ തിരികെ ലഭിച്ചത് അവഗണന മാത്രമാണെന്ന് ജാനു മംഗളത്തോട് പറഞ്ഞു.

2019 ലെ പാര്‍ലമെന്റ് തിരെഞ്ഞടുപ്പിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ട്. തിരെഞ്ഞടുപ്പിനെ സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്താനാന്‍ തയ്യാറാണ്. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ പരിഗണനയോ അവസരമോ ലഭിച്ചിട്ടില്ല. അവര്‍ക്ക് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് അവസരം നല്‍കുന്നതിന് വേണ്ടി ശ്രമിക്കും അതിനായി ചര്‍ച്ച ആരുമായും നടത്തുമെന്നും ജാനു പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തങ്ങളെ മനുഷ്യരായി പരിഗണിച്ചിട്ടില്ല. നിരന്തരം മതവും ജാതിയും ദൈവവുമില്ലെന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ ജാതീയത പ്രകടമാണ്. തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സമീച്ചത് എന്‍ഡിഎ മാത്രമാണ്. അതു കൊണ്ടാണ് തങ്ങളുടെ എന്‍.ഡി.എയില്‍ ചേര്‍ന്നതെന്നും ജാനു പറഞ്ഞു

Don’t Miss

CRICKET9 mins ago

ഡിവില്ലിയേഴ്‌സിന് ഹൃദയപൂര്‍വം മാസ്റ്റര്‍ ബ്ലാസ്റ്റര്‍; എബിഡിയ്ക്ക് സച്ചിന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം

114 ടെസ്റ്റ് മത്സരങ്ങള്‍ 228 ഏകദിനങ്ങള്‍, 78 ട്വന്റി20 മത്സരങ്ങള്‍. എബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ താരം തന്റെ രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ മത്സരങ്ങളുടെ എണ്ണമാണിത്. 14...

KERALA26 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL40 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS51 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA57 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA1 hour ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET1 hour ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...

FILM DEBATE1 hour ago

വേദന വകവെയ്ക്കാതെ നിറഞ്ഞാടിയ ദുല്‍ഖറിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റ്യൂമറിന്റെ കുറിപ്പ് വൈറലാകുന്നു

അമ്മ മഴവില്‍ ഷോയ്ക്കിടെ ദുല്‍ഖറിന് പരിക്കേറ്റത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. പക്ഷേ താരം വേദനകളെല്ലാം മറന്ന് ഡാന്‍സ് ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റിയൂമറായ...