ബി.ജെ.പി വാക്ക് പാലിച്ചില്ല: സി.കെ ജാനു എന്‍.ഡി.എ സഖ്യം വിടുന്നു

ജനാധിപത്യ രാഷ്ട്രീയസഭ പാര്‍ട്ടിയുടെ നേതാവ് സികെ ജാനു ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിടാനൊരുങ്ങുന്നു. സഖ്യത്തില്‍ ചേരുന്ന സമയത്ത് എന്‍ഡിഎ നല്‍കിയ വാക്ക് പാലിക്കാത്തതിനാലാണ് സഖ്യം വിടുന്നത്.

മുത്തങ്ങാ സമരത്തിന്റെ വാര്‍ഷിക ദിവസം പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് തീരുമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സികെ ജാനു ജനാധിപത്യ രാഷ്ട്ട്രീയസഭ രൂപീകരിച്ച് എന്‍ഡിഎയുടെ സഖ്യകക്ഷിയായത്.

ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം ജാനുവിന് നല്‍കിയ വാക്ക്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജാനുവിന് നല്‍കിയ വാഗ്ദാനം ഒന്നും പാലിച്ചിട്ടില്ല.

മുന്നണി സംവിധാനങ്ങളുടെ ഭാഗമാകാതെ ആദിവാസികളുടെ ജീവിതത്തില്‍ മാറ്റം വരുത്താനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് എന്‍ഡിഎയുടെ ഭാഗമായതെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം