എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന്; 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ തോൽക്കും, വീണ്ടും പരീക്ഷ എഴുതണം

സംസ്ഥാനത്തെ എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ പരീക്ഷയിൽ തോൽക്കും. ആ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 8 മുതൽ 24 വരെ അധിക ക്ലാസുകൾ നടത്തും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ 30ന് ഫലപ്രഖ്യാപനം നടത്തും.

സംസ്ഥാനത്ത് 1229 സർക്കാർ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷ നടത്തിയത്. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ/വിഷയങ്ങളിൽ വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കണം. ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും.

ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടെയുള്ള അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജില്ലാ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും പൊതുവിദ്യാഭ്യാസ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥമാർ, അധ്യാപകർ, അധ്യാപക സംഘടനാ നേതാക്കൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം വിളിച്ചപ്പോൾ അവരിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

Latest Stories

സഞ്ജു സാംസണെ തഴഞ്ഞതിലുളള പരാമര്‍ശം: ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കെസിഎ

ചാക്യാര്‍ വേഷത്തില്‍ മണിക്കൂറുകളോളം നിന്നു, ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഓടിച്ചു, ഷൂട്ടില്ലെന്ന് ആരും പറഞ്ഞില്ല; 'ചോക്ലേറ്റ്' സെറ്റില്‍ നേരിട്ട ദുരനുഭവം

IPL 2025: അവൻ ബോളിങ്ങിലെ സർ ഡൊണാൾഡ് ബ്രാഡ്മാൻ , അവന്റെ വാലിൽകെട്ടാൻ യോഗ്യതയുള്ള ഒരുത്തൻ പോലും ഇന്ന് ലോകത്തിൽ ഇല്ല: ആദം ഗിൽക്രിസ്റ്റ്

'ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം കെടുത്തും, ഒരു കമ്യൂണിസ്റ്റ് മന്ത്രി ഇങ്ങനെ പറഞ്ഞത് മാറുന്ന ഭാരതത്തിന്റെ സൂചന'; മന്ത്രി വാസവന്റെ പ്രസംഗത്തെ കൂട്ടുപിടിച്ചു രാഹുല്‍ ഗാന്ധിയെ പുശ്ചിച്ച് അദാനിയെ പുകഴ്ത്തി മോദിയുടെ ഒളിയമ്പ്, കൊണ്ടത് സിപിഎമ്മിനും കൂടി

കള്ളപ്പണം വെളുപ്പിക്കല്‍: ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരായ ഇഡി കേസ് സ്റ്റേചെയ്ത് കര്‍ണാടക ഹൈക്കോടതി; തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

'കാമസൂത്രയിലെ സെക്‌സ് പൊസിഷനുകള്‍ കാണിക്കണം'; റിയാലിറ്റി ഷോ വിവാദത്തില്‍, നടന്‍ അജാസ് ഖാനെതിരെ പ്രതിഷേധം

'ഗുജറാത്തില്‍ ഇതുവരെ ഇത്രയും വലിയ തുറമുഖം ഉണ്ടാക്കാന്‍ അദാനിക്ക് കഴിഞ്ഞിട്ടില്ല'; ഗുജറാത്തികളറിഞ്ഞാല്‍ ദേഷ്യം വരാന്‍ സാധ്യതയെന്ന് ചിരിയോടെ മോദി; മറയില്ലാതെ അദാനി സ്‌നേഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

IPL 2025: ആ ക്യാപ് പരിപാടി ഫ്രോഡ് ആണ്, ബുംറയെ പോലെ...; ഇന്ത്യൻ പ്രീമിയർ ലീഗിനെതിരെ മുഹമ്മദ് കൈഫ്

'അങ്ങനെ നമ്മള്‍ ഇതും നേടി'; മോദിയെ വേദിയിലിരുത്തി വിഴിഞ്ഞത്തെ ചെലവിന്റെ മുഖ്യപങ്കും വഹിച്ചത് കേരളമെന്ന് എടുത്തു പറഞ്ഞു മുഖ്യമന്ത്രി; 'വിഴിഞ്ഞത്തെ സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും'

മുള്ളന്‍ പന്നിയെയും ഉടുമ്പിനെയും കഴിച്ചു..; അഭിമുഖത്തില്‍ തുറന്നടിച്ച് നടി ഛായ കദം, കേസെടുത്ത് വനം വകുപ്പ്