സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് ഒന്‍പതാം ക്ലാസുകാരന് മര്‍ദ്ദനം; അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

മലപ്പുറത്ത് സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് ഒന്‍പതാം ക്ലാസുകാരനെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയ അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്‍ സുബൈറിനെതിരെയാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയോട് സംസാരിച്ച സമയം മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കുകയും മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച് സംസാരിച്ചതായും പരാതിയുണ്ട്.

അദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒന്‍പതാം ക്ലാസുകാരന്റെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നേരത്തേ കേസെടുത്തിരുന്നു.

അതേ സമയം മകനെ പഠിപ്പിക്കാനില്ലാത്ത അദ്ധ്യാപകനാണ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. വിദ്യാര്‍ത്ഥിയുടെ നെഞ്ചിലും തുടയിലും ഉള്‍പ്പെടെ പരിക്കേറ്റതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞാണ് സംഭംവം നടക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടതായും അദ്ധ്യാപകനില്‍ നിന്ന് വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഒന്‍പതാം ക്ലാസുകാരനില്‍ നിന്ന് പൊലീസും ചൈല്‍ഡ് ലൈന്‍ അധികൃതരും മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ അദ്ധ്യാപകനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Latest Stories

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന; ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർക്ക് ഷോക്ക്

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍