തോമസ് കെ തോമസിന് ക്ലീൻചിറ്റ്; 100 കോടി കോഴ വാഗ്ദാനത്തിന് തെളിവില്ല, എതിർത്ത് ശശീന്ദ്രൻ പക്ഷം

എൽഡിഎഫ് എംഎൽഎമാർക്ക് കോഴ വാഗ്ദാനം ചെയ്ത വിവാദത്തിൽ തോമസ് കെ തോമസ് എംഎൽഎക്ക് ക്ലീൻചിറ്റ് നൽകി എൻസിപിയുടെ പാർട്ടിതല അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. എൻസിപി നിയോഗിച്ച അന്വേഷണ കമ്മീഷൻ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയ്ക്ക് റിപ്പോർട്ട് കൈമാറി. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വാദമുഖങ്ങളാണ് റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നത്.

നാലംഗ കമ്മീഷനാണ് റിപ്പോർട്ട് നൽകിയത്. തോമസ് കെ തോമസ് കോഴ വാഗ്ദാനം നടത്തിയതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ കമ്മീഷനെതിരെ എകെ ശശീന്ദ്രൻ പക്ഷം രംഗത്തെത്തി. നാലംഗ കമ്മീഷനിൽ മൂന്ന് പേരും പിസി ചാക്കോ പക്ഷം എന്നാണ് ആക്ഷേപം. തോമസിനെ സംരക്ഷിക്കാൻ വേണ്ടിയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്ന അഭ്യൂഹം ശരിവച്ചുള്ള റിപ്പോർട്ടാണ് കമ്മീഷൻ തയാറാക്കിയത്.

ആർഎസ്പി- ലെനിനിസ്റ്റ് പാർട്ടി നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎ, ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആന്റണി രാജു എന്നിവർക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയതുവെന്നായിരുന്നു ആരോപണം. കോഴ വാഗ്ദാനം ചെയ്തെന്ന പരാതി നിലനിൽക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന് മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ വെളിപ്പെടുത്തിയിരുന്നു.

വിഷയത്തിൽ മുഖ്യമന്ത്രി ഇരു എംഎൽഎമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ കോഴ വാഗ്ദാനം ആന്റണി രാജു ശരിവെച്ചിരുന്നു. എന്നാൽ വാദങ്ങൾ കോവൂർ കുഞ്ഞുമോൻ തള്ളുകയും ചെയ്തിരുന്നു. എൻസിപി അജിത് പവാർ പക്ഷത്തിലേക്ക് എംഎൽഎമാരെ കൊണ്ടുവരാനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. എന്നാൽ അജിത് പവാർ പക്ഷവും ആരോപണം തള്ളിയിരുന്നു. വിഷയത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചത്.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം