തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍ കയറിയായിരുന്നു തൊഴിലാളികളുടെ ആത്മഹത്യാഭീഷണി. നഗരസഭ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുകൊടുക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.
നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറി പ്രതിഷേധിക്കുന്നത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. അത് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ലേബര്‍ കമ്മീഷന് മുന്നില്‍ തൊഴിലാളികളുടെ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയില്‍ വഞ്ചിയൂര്‍ കൗണ്‍സിലറായിരുന്ന ഗായത്രി ബാബു ജാതി അധിക്ഷേപം നടത്തിയെന്നും തൊഴിലാളികള്‍ ആരോപിക്കുന്നുണ്ട്. ഇടതു യൂണിയനില്‍പെട്ട ശുചീകരണത്തൊഴിലാളികളാണ് പ്രതിഷേധിക്കുന്നത്.