ബഹുഭൂരിപക്ഷം ആശമാരും ഫീല്‍ഡിലുണ്ട്; സമരം ആര്‍ക്കെതിരെ ചെയ്യണമെന്ന് സമരക്കാര്‍ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആര്‍ക്കെതിരെ ചെയ്യണം എന്ന് സമരക്കാര്‍ ആലോചിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശമാരോട് സര്‍ക്കാരിന് ഒരു വിരോധവമോ വാശിയോ ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമരം അവസാനിപ്പിക്കുകയാണ് സമരക്കാര്‍ ചെയ്യേണ്ടത്. ആശാസമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയാണ്. ആശ സമരം തീരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ സമരം നടത്തുന്നവര്‍ക്കും അതിന് താത്പര്യം വേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ആശമാര്‍ക്ക് മികച്ച ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും പിണറായി അഭിപ്രായപ്പെട്ടു.

സമരം വേതനം കൂട്ടിയ സംസ്ഥാനത്തിന് എതിരെ വേണോ അതോ ഒന്നും കൂട്ടാത്ത കേന്ദ്രത്തിനെതിരെ വേണോയെന്ന് സമരക്കാര്‍ ആലോചിക്കണം. 26,125 ആശാവര്‍ക്കര്‍മാരാണ് ആകെയുള്ളത്. 95 ശതമാനം ആശമാരും സമരത്തിലില്ല. അതായത് ബഹുഭൂരിപക്ഷവും ഫീല്‍ഡില്‍ സേവനത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സമരം ആരോഗ്യ മേഖലയെ ഒരുതരത്തിലും ബാധിക്കുന്നില്ല. ചെറിയ വിഭാഗമാണെങ്കിലും അവരോട് ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആകെ അഞ്ച് തവണ അവരോട് സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ആരോഗ്യ മന്ത്രി സമര സമിതിയുമായി 3 തവണ ചര്‍ച്ച നടത്തിയിരുന്നു. മൂന്നാമത്തെ പ്രാവശ്യം ഓണ്‍ലൈനായി ധനകാര്യ വകുപ്പ് മന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നുവെന്നും പിണറായി വ്യക്തമാക്കി.

ഇത് കൂടാതെ എന്‍എച്ച്എം ഡയറക്ടറും 2 പ്രാവശ്യം ചര്‍ച്ച നടത്തിയിരുന്നു. തൊഴില്‍ മന്ത്രിയും സമരം നടത്തുന്ന ആശ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. അവര്‍ ഉന്നയിച്ച പല ആവശ്യങ്ങളില്‍ നടപ്പാക്കാന്‍ പറ്റുന്നത് പലതും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. 21,000 ഓണറേറിയം നല്‍കിയാലേ പിന്‍മാറൂ എന്നാണ് സമരസമിതിയുടെ നിലപാട്. അനുകൂല സാഹചര്യം ഉണ്ടായാല്‍ ആ ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest Stories

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം, ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്‌, സംഭവം നടന്നത് പിഎസ്എല്‍ നടക്കേണ്ടിയിരുന്ന വേദിയില്‍

വിനായകന്‍ കസ്റ്റഡിയില്‍; മദ്യപിച്ച് സ്റ്റേഷനിലും ബഹളമുണ്ടാക്കി നടന്‍

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ്; മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരി ചികിത്സയില്‍

IPL 2025: രാജസ്ഥാനില്‍ ഇനി ഈ മരവാഴകള്‍ ഉണ്ടാവില്ല, പുതിയ സൂപ്പര്‍ താരത്തെ ടീമിലെത്തിച്ച് ടീം, ഇനി ത്രില്ലിങ് മാച്ചുകള്‍ കാണാം

'സിന്ദൂര്‍' പ്രഹരത്തില്‍ കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി; വിദേശത്ത് നിന്നും എത്തിയ 43,940 കോടി നിക്ഷേപം; രക്തപങ്കിലമായി കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച്; കടത്തില്‍ മുടിയാന്‍ പാക്കിസ്ഥാന്‍

ഇന്ത്യയുടെ ഫൈറ്റര്‍ ജെറ്റുകള്‍ തകര്‍ത്തെന്ന് പാക് പ്രതിരോധമന്ത്രി, തെളിവ് എവിടെയെന്ന് സിഎന്‍എന്‍ അവതാരക; സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്ന് ഖവാജ ആസിഫ്; ലോകമാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യനായി പാക് പ്രതിരോധ മന്ത്രി

അനുഷ്‌ക പിണക്കത്തില്‍, കോഹ്‌ലിയെ അവഗണിച്ച് താരം; അവ്‌നീത് കൗര്‍ വിഷയം വീണ്ടും ചര്‍ച്ചകളില്‍

തിരിച്ചടി തുടര്‍ന്ന് ഇന്ത്യ, പാക് മിസൈലുകള്‍ നിലം തൊടും മുമ്പേ തകര്‍ത്തു; ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനം നിര്‍വീര്യമാക്കി; ഇന്നലെ രാത്രിയും ഇന്നും പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ ആക്രമണശ്രമങ്ങളെ പരാജയപ്പെടുത്തി സൈന്യം

IPL 2025: ആര്‍സിബിക്ക് വേണ്ടി ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പോലെ ആ താരം ചെന്നൈക്ക് വേണ്ടി കളിക്കുന്നു, അവനെ ടീമിലെടുത്തത് എറ്റവും മികച്ച തീരുമാനം, വെളിപ്പെടുത്തി മുന്‍താരം

കെ സുധാകരനെതിരെ തെക്കന്‍മാര്‍ ഒന്നിച്ചു; കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഓപ്പറേഷന്‍ സുധാകരന്‍; ആന്റോ ആന്റണിയുടെ ഐശ്വര്യം അനില്‍ ആന്റണിയെന്ന് വെള്ളാപ്പള്ളി നടേശന്‍