മൈക്ക്, അവതാരക, ഇത്തവണ വെളിച്ചം; ടാഗോർ ഹാളിൽ മതിയായ വെളിച്ചമില്ലെന്ന് മുഖ്യമന്ത്രി, സംഘാടകർക്ക് വിമർശനം

തിരുവനന്തപുരം ടാ​ഗോർ ഹാളിൽ നടന്ന പരിപാടിയിൽ വെളിച്ചം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹാളിൽ മതിയായ വെളിച്ചമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാതി. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടാഗോർ ഹാളിൽ നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമർശനം. സാധാരണ കലാപരിപാടികൾക്കാണ് മങ്ങിയ വെളിച്ചം ഏർപ്പെടുത്തുന്നത്. ഹാളിൽ അൽപ്പം ചൂട് കൂടുമെന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇത് വലിയ രീതിയിൽ വാർത്തയായിരുന്നു. രണ്ടിടങ്ങളിലും മൈക്ക് തകരാറിലായ സംഭവത്തിൽ മുഖ്യമന്ത്രി പ്രകോപിതനാവുകയായിരുന്നു. മൈക്ക് തകരാറിലായ സംഭവത്തിൽ അന്വേഷണവും നടന്നിരുന്നു. പിന്നീട് ഒരു പരിപാടിയിൽ അവതാരകയെ പരസ്യമായി മുഖ്യമന്ത്രി വിമർശിച്ചതും ഏറെ ചർച്ചയായിരുന്നു.

Latest Stories

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍; എഐഎഡിഎംകെ-എന്‍ഡിഎ സഖ്യത്തെ പരിഹസിച്ച് വിജയ്

ലുക്കിലും വർക്കിലും മുന്നിൽ തന്നെ ! 2025 KTM 390 എൻഡ്യൂറോ R ഇന്ത്യയിൽ പുറത്തിറങ്ങി

തലച്ചോറില്‍ ക്ഷതം ഉണ്ടായി, ഇത് ഞങ്ങള്‍ക്ക് വെറുമൊരു സിനിമയല്ല..: ഹക്കീം ഷാ

'ഇടത് സർക്കാർ മുതലാളിയെ പോലെ പെരുമാറുന്നു, സമരം തീർക്കാതിരിക്കുന്നത് ദുരഭിമാനത്തിൻ്റെയും മർക്കട മുഷ്‌ടിയുടെയും പ്രശ്നം'; ആശാസമരത്തിൽ സർക്കാരിനെ വിമർശിച്ച് സാറാ ജോസഫ്

'റെയ്ഡിലൂടെ ബിജെപി എഐഎഡിഎംകെയെ ഭയപ്പെടുത്തി, തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് അവർ ചേർന്നത്'; വിമർശിച്ച് എംകെ സ്റ്റാലിൻ

IPL 2025: പിന്നെ ധോണി ക്രീസിൽ കുറച്ച് സമയം കൂടി നിന്നിരുന്നെങ്കിൽ അങ്ങോട്ട് മലമറിച്ചേനെ, അപ്പോൾ ഞങ്ങൾ 11 . 30 ക്ക്...; ചെന്നൈ നായകനെ കളിയാക്കി വിരേന്ദർ സെവാഗ്

യൂട്യൂബില്‍ ഇനി കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ടാവില്ല; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

മാരുതിക്കും മഹീന്ദ്രയ്ക്കും ഇനി നെഞ്ചിൽ തീ ! BNCAP ക്രാഷ് ടെസ്റ്റിൽ 5സ്റ്റാർ നേടി കിയ സിറോസ്...

ആകാശംമുട്ടെ ഉയർന്ന ചൈനയുടെ 'വൻ' പാലം! യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റിലേക്ക്; ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം !

പേഴ്സ് കയ്യിലെടുത്തോളൂ, ഇല്ലെങ്കിൽ പെടും; പണിമുടക്കി യുപിഐ സേവനങ്ങൾ, ഓൺലൈൻ ഇടപാടുകൾ തടസപ്പെട്ടു